You are Here : Home / USA News

റോക്‌ ലന്‍ഡ്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയില്‍ എട്ടുനോമ്പും ജനനതിരുനാളും

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, September 01, 2016 06:49 hrs UTC

ന്യൂയോര്‍ക്ക്‌: റോക്‌ ലന്‍ഡ്‌ സെന്റ്‌ മേരീസ്‌ കാത്തലിക്‌ പള്ളിയില്‍ (സെന്റ്‌ ബോണിഫെയ്‌സ്‌ ചര്‍ച്ച്‌) എട്ടുനോമ്പും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളും സെപ്‌റ്റംബര്‍ 9, 10,11 തീയതികളില്‍ ഭക്തിപുരസരം ആചരിക്കുന്നു. എട്ടു നോമ്പ് തുടങ്ങുന്ന സെപ്‌റ്റംബര്‍ 1 വ്യാഴാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ ഫാ. റോയിസണ്‍ മേനോനിക്കല്‍, വെള്ളിയാഴ്‌ച വൈകിട്ട്‌ ഏഴുമണിക്ക്‌ റവ. ഡോ. ജോസഫ്‌ കുഴിച്ചാലില്‍ സിഎം ഐ, ശനിയാഴ്‌ച രാവിലെ 9 മണിക്കും ഞായറാഴ്‌ച രാവിലെ 11 മണിക്കും ചൊവ്വാഴ്‌ച വൈകിട്ട്‌ 7 മണിക്കും വികാരിഫാ. തദേവൂസ്‌ അരവിന്ദത്ത്‌, തിങ്കളാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. റെനി കാട്ടേല്‍, ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, വ്യാഴാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. റെജി മാത്യു പാഴൂര്‍ എന്നിവൈദികര്‍ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും.

 

 

ഒമ്പതാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ റവ. ഡോ. ജോസഫ്‌ കുഴിച്ചാലില്‍ (സി എം ഐ)കൊടിയേറ്റും. അഭിവന്ദ്യ വികാരിഫാ. തദേവൂസ്‌ അരവിന്ദത്ത്‌ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. റോയി ചേറ്റാനി സന്ദേശം നല്‍കും. തുടര്‍ന്ന്‌ ഡിന്നറും ഫെലോഷിപ്പും. 10-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ ഫാ. സെബാസ്റ്റ്യന്‍ പണ്ടാരത്തിക്കുടി(വി സി) കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കും. 11ന്‌ വൈകുന്നേരം 4 മണിക്ക്‌ ഫാ. ജോസഫ്‌ കണ്ടത്തിക്കുടി കുര്‍ബാന അര്‍പ്പിക്കും, ഫാ. ബിജു പീറ്റര്‍ നാരാണത്ത്‌, സി എം ഐ സന്ദേശം നല്‍കും. കര്‍മങ്ങളിലേക്ക്‌ എല്ലാ വിശ്വാസികളേയും വികാരി ഫാ. തദേവൂസ്‌ അരവിന്ദത്തും ട്രസ്റ്റിമാര്‍ ജോര്‍ജ്‌ എടാട്ടേലും, സാജന്‍ തോമസും സെക്രട്ടറി ഡെജി ഫിലിപ്പും സ്വാഗതം ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.