You are Here : Home / USA News

ശ്രീനാരായണ ഗുരുദേവ ജയന്തിയും ഓണാഘോഷവും കാലിഫോര്‍ണിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 02, 2016 10:11 hrs UTC

- ഹരി പീതാംബരന്‍

 

വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനും , ഏകലോക ദര്‍ശനമാണ് മനുഷ്യര്‍ക്ക് ഏറ്റവും മഹത്തരമായിട്ടുള്ളതെന്നു ഉദ്‌ഘോഷിച്ച പുണ്യ പുരുഷനും,ഏതു കാലവും,ഏതു ലോകവും എന്നെന്നും ,ഓര്‍ക്കുകയും, ആദരിക്കുകയും, ഭാരതീയ സംസ്കാരത്തിലേക്കും, അറിവിലേക്കും കേരളീയരെ കൊണ്ടുവരികയും, അദൈ്വതം അവര്‍ണന് പകര്‍ന്നു നല്‍കിയ പ്രോമെത്യുസുമായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി രണ്ടാമതു ഗുരുദേവ ജയന്തിയും ,അതോടൊപ്പം ഓണാഘോഷവും വളരെ ഭംഗിയായി സെപ്റ്റംബര്‍ 10 ,2016 (ശനിയാഴ്ച) രാവിലെ 11 മുതല്‍ രാത്രി 9 വരെ North America- bnse California സംസ്ഥാനത്തെ Lawndale Communtiy Center Hall ല്‍ വച്ച് ആഘോഷിക്കുവാനുള്ള എല്ലാ പ്രാരംഭ ­പ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു. ശ്രീ നാരായണ ഗുരുദേവന്‍ മാനവ രാശിക്ക് നല്‍കിയ മഹിത ദര്‍ശനം ആധുനികകാലഘട്ടത്തില്‍ ഏറ്റവും പ്രസക്തമായി നില്‍ക്കുന്നു.ഗുരുവിന്റെ മഹിത ദര്‍ശനം ഇന്ത്യയിലെ ഋഷി പരമ്പരയിലെ അവസാന കണ്ണിയായി നില്ക്കുന്നു, ഗുരു പകര്‍ന്നു തന്നിരിക്കുന്ന മഹത്തായ ദര്‍ശനം മറ്റു ഗുരുപരമ്പരയില്‍ നിന്നും വ്യത്യസ്ഥമായി നില്‍ക്കുന്നത് കാണുവാന്‍ സാധിക്കും.മനുഷ്യന്‍ ആധ്യാത്മികതയില്‍ ഊന്നിയ ഭൗതിക ജീവിതത്തിലൂടെ മാത്രമേ മനുഷ്യ ജന്മത്തിന്‍റെ പൂര്‍ണതയെ കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഗുരുദേവന്‍ നമ്മെ പഠിപ്പിച്ചു ,അതുതന്നെയാണ് ഗുരുദര്‍ശനത്തിന്റെ പ്രത്യേകതയും. ഇത്തവണ ഗുരുവിന്റെ ജീവിതത്തെ ആസ്­പദമാക്കി ഞങ്ങള്‍ വിനയാഭിമാന പുരസ്സരം അവതരിപ്പിക്കുന്നു "ചതയപൊന്‍താരകം "(A musical drama based on Sree Narayana Gururdevan's life) കൂടാതെ തിരുവാതിര,മറ്റു കലാപരിപാടികളും, വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. For more info: Hari Peethambaran (480-452-9047) Senich Thulasidas 310-953-5775

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.