You are Here : Home / USA News

പുതിയ ചരി­ത്ര­മെ­ഴുതി ഒരു­മ­യുടെ ഓ­ണാ­ഘോഷം സെ­പ്­റ്റം­ബര്‍ 18-ന് ബര്‍­ഗര്‍ ഫീല്‍­ഡില്‍

Text Size  

Story Dated: Friday, September 02, 2016 10:20 hrs UTC

ടി. എസ്. ചാക്കോ

 

കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ ഇ­രു­പ­ത്തി­യേഴാം വാര്‍­ഷി­കവും കെ.സി.എ­ഫ്, മഞ്ച്, നാ­മം എ­ന്നീ പ്ര­മു­ഖ­സം­ഘ­ട­ന­കള്‍ ഇ­താ­ദ്യ­മാ­യി ഇ­ക്കു­റി ഒ­ന്നിച്ച് ഓ­ണം ആ­ഘോ­ഷി­ക്കു­ന്നു ന്യൂ­ജേ­ഴ്‌സി: മ­ല­യാ­ളി­ക­ളു­ടെ ദേ­ശീ­യാ­ഘോ­ഷമാ­യ ഓ­ണം ഇ­ക്കുറി ന്യൂ­ജേ­ഴ്‌­സി­യില്‍ പുതി­യ ച­രി­ത്ര­മെ­ഴു­തുന്നു. മൂ­ന്ന് പ്രമു­ഖ മ­ല­യാ­ളി സം­ഘ­ട­ന­കള്‍ ഇ­താ­ദ്യ­മായി ഒ­ത്തു­ചേര്‍­ന്നാ­ണ് ഇ­പ്രാ­വശ്യം ഓണാ­ഘോ­ഷ­മൊ­രു­ക്കു­ന്നത്. സെ­പ്­റ്റം­ബര്‍ 18-ന് ഞാ­യ­റാഴ്ച വൈ­കു­ന്നേ­രം നാ­ലു മു­തല്‍ രാത്രി ഒന്‍പ­ത് വ­രെ ബര്‍­ഗര്‍­ഫീല്‍­ഡി­ലെ സെന്റ് ജോണ്‍­സ് ക­ത്തോ­ലി­ക്കാ ദേ­വാ­ല­യ­ത്തി­ലെ കോണ്‍­ലോണ്‍ ഹാ­ളി­ലാ­ണ് (19 എന്‍ വി­ല്യം സ്­ട്രീ­റ്റ്) ഓണാ­ഘോ­ഷ­മൊ­രു­ക്കി­യി­രി­ക്കു­ന്ന­ത്. ന്യൂ­യോര്‍­ക്കി­ലെ ഇ­ന്ത്യന്‍ കോണ്‍­സു­ലേ­റ്റ് ജ­ന­റല്‍ റി­വ ഗാം­ഗു­ലി ദാസ് മു­ഖ്യാ­തി­ഥി­യാ­യി­രി­ക്കും. ബര്‍­ഗന്‍ കൗ­ണഅ­ടി ചീ­ഫ് എ­ക്‌­സി­ക്യൂ­ട്ടീ­വ് ജ­യിം­സ് ജെ തെ­ഡസ്‌­കോ­ട്ട്, പബ്ലി­ക് പ്രോ­സി­ക്യൂ­ട്ടര്‍ ഗുര്‍­ബിര്‍­സ് ഗ്രേ­വാള്‍, കൗ­ണ്ടി ഭ­ര­ണാ­ധി­കാ­രികള്‍, സമീ­പ ടൗ­ണി­ലെ മേ­യര്‍­മാര്‍, സാ­മൂ­ഹി­ക­സാം­സ്­കാരി­ക പ്ര­മു­ഖര്‍ തു­ട­ങ്ങി­യ­വര്‍ പ­ങ്കെ­ടു­ക്കും.

 

ഓണാ­ഘോ­ഷ­ദിവ­സം വാ­ദ്യ­മേള­ങ്ങ­ളോ­ടെയും താ­ല­പ്പൊലി­യോ­ടെയും മാ­വേ­ലി­യേയും അ­തി­ഥി­ക­ളേയും വ­ര­വേല്‍­ക്കും. തി­രു­വാ­ത­രി­കളി, വി­വി­ധത­രം നൃ­ത്ത­നൃ­ത്യങ്ങള്‍, ഗാ­ന­മേ­ള, കോ­മഡിഷോ തു­ട­ങ്ങി­യ­വ അ­ര­ങ്ങേ­റും. തു­ടര്‍­ന്ന് വിവി­ധ ക­ലാ­പ­രി­പാ­ടി­കള്‍ അ­വ­ത­രി­പ്പി­ക്കും. കേ­ര­ള കള്‍­ച്ച­റല്‍ ഫോ­റ­ത്തി­ന്റെ ഇ­രു­പ­ത്തി­യേഴാം വാര്‍­ഷി­ക­ത്തോ­ട­നു­ബ­ന്ധി­ച്ച് വൈ­കു­ന്നേ­രം അ­ഞ്ചി­ന് പൊ­തു­സ­മ്മേള­നം കോണ്‍­സു­ലേ­റ്റ് ജ­ന­റല്‍ മു­ഖ്യാ­തി­ഥി­യാ­യി­രി­ക്കും. ബര്‍­ഗന്‍ കൗ­ണ്ടി ചീ­ഫും പ­ബ്ലി­ക് പ്രോ­സി­ക്യൂ­ട്ട­റുമാ­യ ഗുര്‍­ബീര്‍ എസ്. ഗ്രേ­വാളും മ­റ്റു പ്ര­മു­ഖരും സ­ന്ദേ­ശം ന­ല്­കും. രാ­ഷ്ട്രീ­യ, ജാതി, മ­ത­ചി­ന്ത­കള്‍­ക്ക് അ­തീ­ത­മാ­യി ന­ട­ത്ത­പ്പെ­ടുന്ന കേ­ര­ള­ത്തി­ന്റെ ദേശീ­യ ഉത്സ­വം വന്‍ ആ­ഘോ­ഷ­മാ­ക്കാ­നാ­യി വി­പു­ലമാ­യ ക­മ്മി­റ്റി­കള്‍ പ്ര­വര്‍­ത്തി­ക്കു­ന്നു­ണ്ട്. മ­ല­യാ­ള­മ­ണ്ണി­ന്റെ മ­ണവും രു­ചിയും നി­റ­യു­ന്ന ആ­ഘോ­ഷ­പ­രി­പാ­ടി­ക­ളില്‍ വി­ഭ­വ­സ­മൃ­ദ്ധമാ­യ ഓ­ണ­സ­ദ്യ­യു­ണ്ടാ­യി­രി­ക്കും. കൂ­ടു­ത­ല്‍ വി­വ­ര­ങ്ങള്‍­ക്ക് ഇ­തോ­ടൊ­പ്പ­മു­ള്ള ഫ്‌­ളെ­യര്‍ കാണുക

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.