You are Here : Home / USA News

ഡാലസില്‍ കേരളാ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 17 ന്

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, September 03, 2016 09:35 hrs UTC

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻറെ ആഭിമുഖ്യത്തിൽ ഡാലസ്-ഫോർട്ട്‌ വർത്ത് മെട്രോപ്ലെക്സിലെ മലയാളി സമൂഹം സെപ്റ്റംബര്‍ 17 നു ( ശനി) വിപുലമായ പരിപാടികളോടെ ഓണമാഘോഷിക്കും.കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയ ഓഡിറ്റോറിയത്തിൽ ( 200 S. Heartz Rd, Coppell, Texas ) രാവിലെ 11 മണിമുതലാണ് ആഘോഷപരിപാടികൾ. ഫൊക്കാനായുടെ മുൻ പ്രസിഡണ്ട് മറിയാമ്മ പിള്ള മുഖ്യഅതിഥിയായി എത്തി ഓണസന്ദേശം നല്കും. ജാതിമതഭേദമെന്യേ ഡാലസിലെ പ്രവാസിസമൂഹത്തിനൊപ്പം കഴിഞ്ഞ നാല് പതിറ്റാണ്ടായി നടത്തിവരുന്നപാരമ്പര്യമാണ് കേരള അസോസിയേഷന്റെ ഓണാഘോഷം. പൂക്കളവും വാദ്യമേളവും ഓണസദ്യയും മറ്റു കലാപരിപാടികളും ഇത്തവണയും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർഥികലെ ആദരിച്ചുള്ള എജ്യുകേഷൻ അവാർഡ് ദാനവും ചടങ്ങിൽ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി സെബാസ്റ്റ്യൻ : 972 375 2232 റോയ് കൊടുവത്ത് (സെക്രട്ടറി) 972-569-7165

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.