You are Here : Home / USA News

പ്രവാസി മലയാളി കൗണ്‍സില്‍ മാധ്യമ പുരസ്­കാരം സാജു കണ്ണമ്പ­ള്ളി­ക്ക്

Text Size  

Story Dated: Saturday, September 03, 2016 09:43 hrs UTC

- അനില്‍ മാറ്റത്തികുന്നേല്‍

 

തിരുവനന്തപുരം: പ്രവാസി മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച പ്രവാസി മാധ്യമ പ്രവര്‍ത്തകനുള്ള 2015 ലെ പ്രവാസി അവാര്‍ഡിന് അമേരിക്കയില്‍ ഷിക്കാഗോ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന സാജു കണ്ണമ്പള്ളിയെ തെരഞ്ഞെടുത്തു. സാങ്കേതിക മേഖലയിലുണ്ടായ വലിയ മുന്നേറ്റം പ്രയോജനപ്പെടുത്തി പ്രവാസി ലോകത്തും, കേരളത്തിലുമുള്ള ചെറുതും വലുതുമായ പരിപാടികള്‍ തല്‍സമയം സംപ്രേഷണം ചെയ്തു കൊണ്ട് മലയാളികളുടെ അകലം ഒരു വിരല്‍ തുമ്പിന്റെ ക്ലിക്കിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞതു പരിഗണിച്ചാണ് സാജുവിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. ജൂലൈ 24ന് തിരുവനന്തപുരത്ത് നടന്ന പ്രവാസി മലയാളി കൗണ്‍സിലിന്റെ അവാര്‍ഡു കമ്മറ്റിയാണ് സാജു കണ്ണമ്പള്ളിയെ ഈ അവാര്‍ഡിന് പരിഗണിച്ചത് . ഒപ്പം ആഗോള ക്‌നാനായ സമൂഹത്തിന് ആദ്യമായി ഒരു ഓണ്‍ലൈന്‍ മാധ്യമം ­ക്‌നാനായ വോയിസിലൂടെ ലോക ക്‌നാനായ മക്കളുടെ അകലം കുറയ്ക്കുന്നതിലൂടെ മാധ്യമ വിപ്ലവം ഒരുക്കിയതും ഈ അവാര്‍ഡിന് സജുവിന് തുണയായി ക്‌­നാനായ വോയിസ് ഡോട്ട് കോം, കെ.വി.ടി.വി എന്നിവയുടെ സ്ഥാപകനും ചെയര്‍മാനായി സാജു കണ്ണമ്പള്ളി പ്രവര്‍ത്തിക്കുന്നു. നിയമ ബിരുദധാരിയായ സാജു കണ്ണമ്പള്ളി കോട്ടയം അതിരൂപതയുടെ യുവജന വിഭാഗമായ കെ.സി.വൈ.എല്‍ ന്റെ അതിരൂപതാ പ്രസിഡന്റ്,സെക്രട്ടറി, ട്രെഷര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡന്റാണ്. ഭാര്യ സയിര കണ്ണമ്പള്ളി,മക്കള്‍ സ്റ്റീവ്, സാനിയ ,ഷാന്‍,ഷോബിന്‍ എന്നിവര്‍ക്കൊപ്പം ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിരിക്കു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.