You are Here : Home / USA News

ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ' സ്കാർബ്രോയിൽ

Text Size  

Story Dated: Monday, September 05, 2016 11:17 hrs UTC

ടൊറന്റോ∙ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ 36 വർഷത്തെ സംഭാവനകളെ ആദരിക്കുന്നതിനായി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ ഷോ ബ്ളൂസഫയർ എന്റർടെയ്ൻമെന്റ് എത്തിക്കുന്നു. മോഹൻലാലിന്റെ സിനിമകളിലെ ഗാനങ്ങൾ, നൃത്തരംഗങ്ങൾ, തമാശകൾ തുടങ്ങിയവ കോർത്തിണക്കി അവതരിപ്പിക്കുന്ന മെഗാ ഷോ ഒക്ടോബർ 29നാണ് സ്കാർബ്രോയിലെ ഗ്ലോബൽ കിങ് മിനിസ്ട്രിയിൽ അരങ്ങേറുന്നത്. പത്തു വർഷത്തിനുശേഷമാണ് സ്കാർബ്രോയിൽ ഇത്തരത്തിൽ ഒരു മലയാളം മെഗാ ഷോ നടക്കുന്നതെന്ന പ്രത്യേകതയമുണ്ട്. എം.ജി. ശ്രീകുമാർ എന്ന ശ്രീക്കുട്ടനു പുറമെ ചലച്ചിത്രതാരങ്ങളായ രമ്യ നമ്പീശൻ, രമേശ് പിഷാരടി, ഗായകരായ സിത്താര ബാലകൃഷ്ണൻ, രാഹുൽ സത്യനാഥ് എന്നിവരുടെ സാന്നിധ്യവും ഷോയ്ക്ക് മാറ്റുകൂട്ടും.

 

വിവരങ്ങൾക്ക് : 416 873 2360, 647 894 2512, 647 705 3289, 647 858 5345.

വാർത്ത∙ വിൻജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.