You are Here : Home / USA News

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പ് തിരുനാള്‍ മഹാമഹം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 06, 2016 09:41 hrs UTC

ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തിഡ്രലിനോട് അനുബന്ധമായി പണിതീര്‍ത്തിരിക്കുന്ന അതിമനോഹരമായ ഗ്രോട്ടോയില്‍, പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാള്‍ സെപ്റ്റംബര്‍ ഒന്നാം തീയതി മുതല്‍ എട്ടാംതീയതി വരേയുള്ള ദിവസങ്ങളില്‍ സാഘോഷം കൊണ്ടാടുന്നു. പൗരസ്ത്യ സഭാ പാരമ്പര്യങ്ങളില്‍ എട്ടുനോമ്പ് എന്ന പേരില്‍ പുരാതന കാലം മുതല്‍ ആഘോഷിച്ചുപോരുന്ന മാതാവിന്റെ ജനനത്തിരുന്നാള്‍ ക്രൈസ്തവ വിശ്വാസ സംഹിതയുടെ ഓര്‍മ്മപുതുക്കല്‍ കൂടിയാണ്. പരിശുദ്ധ അമ്മയെപ്പോലെ വിശ്വാസത്തിന്റെ മാതൃകയായിത്തീരാനും ദൈവ കൃപയാല്‍ നിറയാനും ഈ തിരുനാള്‍ നമുക്ക് അവസരമൊരുക്കുന്നു. ഭക്തിസാന്ദ്രമായ വിശുദ്ധബലിയര്‍പ്പണം, ആത്മീയത നിറഞ്ഞ പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനാനിര്‍ഭരമായ തിരിപ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ തിരുനാളിന്റെ പ്രത്യേകതകളാണ്.

 

ഈ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹീതരാകുവാന്‍ ഏവരേയും ക്ഷണിക്കുന്നു. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ ഏഴാംതീയതി ബുധനാഴ്ച വരെ വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന, നൊവേന, കൊന്തപ്രദക്ഷിണം എന്നിവയുണ്ടായിരിക്കും. സെപ്റ്റംബര്‍ എട്ടാംതീയതി വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, വാദ്യമേളങ്ങളോടെ ഗ്രോട്ടോയിലേക്ക് കൊന്തപ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികനായിരിക്കും. വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജയിംസ് ജോസഫ് എസ്.ഡി.ബി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തെനിയപ്ലാക്കല്‍ കുടുംബമാണ് പ്രസുദേന്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.