You are Here : Home / USA News

ചങ്ങനാശേരി- കുട്ടനാട് പിക്‌നിക്ക് അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 06, 2016 09:44 hrs UTC

ഷിക്കാഗോ: ചങ്ങനാശേരി- കുട്ടനാട് നിവാസികളുടേയും, ഷിക്കാഗോ എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടേയും മറ്റ് അഭ്യുദയകാംക്ഷികളുടേയും അനുഭാവികളുടേയും സംയുക്ത പിക്‌നിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്‌സ് പാര്‍ക്കില്‍ സെപ്റ്റംബര്‍ 3-ന് ശനിയാഴ്ച നടത്തി. ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ പിക്‌നിക്ക് ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ഇത്തരം കൂട്ടായ്മകളുടെ സംഗമം വഴിയായി മലയാളി സമൂഹത്തിന്റെ ഐക്യവും വളര്‍ച്ചയും കൂടുതല്‍ സജീവമായി വര്‍ദ്ധിച്ചുവരട്ടെ എന്ന് അദ്ദംഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സണ്ണി വള്ളിക്കളം സ്വാഗതം പറഞ്ഞു. ഷിബു അഗസ്റ്റിന്‍, അപ്പച്ചന്‍ നെല്ലുവേലില്‍, ജോസഫ് ചാണ്ടി, അച്ചാമ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബിജി കൊല്ലാപുരം നന്ദി പറഞ്ഞു. കൂട്ടായ്മയുടെ വൈവിധ്യതയാലും, അനുകൂലമായ കാലാവസ്ഥയുടെ മനോഹാരിതയാലും പങ്കെടുത്ത ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം സമ്മാനിച്ച പിക്‌നിക്ക് ആയിരുന്നു. അടുത്ത വര്‍ഷത്തെ പിക്‌നിക്കിന്റെ നടത്തിപ്പിനായി സ്കറിയാക്കുട്ടി തോമസിനെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തു. എല്ലാവരുടേയും ഒത്തൊരുമയോടുകൂടിയ പ്രവര്‍ത്തനങ്ങള്‍ പിക്‌നിക്ക് വന്‍ വിജയമാക്കി. ബിജി കൊല്ലാപുരം, ഷിബു അഗസ്റ്റിന്‍, സണ്ണി വള്ളിക്കളം (ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ്), രാജന്‍ തലവടി, സാലിച്ചന്‍ തായങ്കരി, ഫിലിപ്പ് പവ്വത്തില്‍ എന്നിവരായിരുന്നു പിക്‌നിക്കിന് നേതൃത്വം നല്‍കിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച പിക്‌നിക്ക് വൈകുന്നേരം 6 മണിക്ക് സമാപിച്ചു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.