You are Here : Home / USA News

ഷിക്കാഗോ കലാക്ഷേത്രയുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 11, ഞായറാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 07, 2016 10:33 hrs UTC

ഷിക്കാഗോ: ഷിക്കാഗോയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 11 ഞായറാഴ്ച ഓസ്വീഗോ ഈസ്റ്റ് ഹൈസ്­കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടുകൂടി അരങ്ങേറും. ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, കുമ്മാട്ടി, പുലികളി തുടങ്ങിയ നാടന്‍ കലാ രൂപങ്ങളുടെയും അകമ്പടിയോടു കൂടി ഉച്ചക്ക് 1:30 നു ആരംഭിക്കുന്ന ശോഭാ യാത്രയോടുകൂടി ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തിരുവാതിര, ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, ഷിക്കാഗോ കലാക്ഷത്ര ടീമിന്റെ പഞ്ചവാദ്യം, ചെണ്ട മേളം തുടങ്ങിയ പരിപാടികളും, കലാക്ഷേത്ര കുടുംബാംഗങ്ങള്‍ തയാറാക്കിയ പരമ്പരാഗത രീതിയുള്ള ഓണസദ്യയും ഈ വര്‍ഷത്തെ ഓണാ ഘോഷങ്ങള്‍ അവിസ്മരണീയമാക്കും. കേരളത്തിന്റെ തനതു ക്ഷേത്ര കലകളുടെ പരിപോഷണവും, പ്രചാരണവും മുഖ്യ ലക്ഷ്യമാക്കി 2013-ല്‍ ഒരു കൂട്ടം കലാ ആസ്വാദകരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഷിക്കാഗോ കലാക്ഷേത്ര ചുരുങ്ങിയ കാലം കൊണ്ട് വേറിട്ട പ്രവര്‍ത്തനവും, പ്രമുഖ ദേശീയ, അന്തര്‍ ദേശീയവേദികളില്‍ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടും അമേരിക്കയിലെമ്പാടും ഉള്ള സഹൃദയ സമൂഹത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന തലമുറയെ മലയാള സംസ്കാരത്തിന്റെ മഹത്വവും മഹിമയും മനസിലാക്കിക്കൊടുക്കുന്നതിനുമായി മലയാള ഭാഷ, സംഗീതം, പഞ്ചവാദ്യം,തായമ്പക എന്നിവയിലുള്ള ക്ലാസ്സുകളും കലാക്ഷേത്രയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് (630) 917 3499 ­ www.chicagokalakshtera.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.