You are Here : Home / USA News

എക്യുമെനിക്കൽ കൂട്ടയോട്ടത്തിന്റെ കിക്കോഫ് വൻവിജയം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, September 07, 2016 10:43 hrs UTC

ഫില‍ഡൽഫിയ ∙ ഫിലഡൽഫിയ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ചാരിറ്റി കൂട്ടയോട്ടത്തിന്റെ രജിസ്ട്രേഷൻ കിക്കോഫ് ക്രിസ്തോസ് മാർത്തോമ പളളിയിൽ സെപ്റ്റംബർ 4ന് ആരാധന മദ്ധ്യേ ഇടവക വികാരി റവ. വർഗീസ് തോമസ് 5k ധനസമാഹരണ കൺവീനർ അറ്റോർണി ജോസ് കുന്നേലിന് നൽകി കൊണ്ട് നിർവ്വഹിച്ചു. എക്യുമെനിക്കൽ മുൻ സെക്രട്ടറി സജീവ് ശങ്കരത്തിൽ 5k സോഷ്യൽ മീഡിയ വെബ്സൈറ്റ് കൺവീനർ ബിനു ജോസഫ്, മെഡിക്കൽ ടീം കൺവീനർ ഡോ. ബിനു ഷാജി മോൻ, 5k മെഡൽസ് & ടീഷർട്ട് കൺവീനർ ബിൻസി ജോൺ, ഇടവകയിൽ നിന്നുളള എക്യുമെനിക്കൽ പ്രതിനിധികൾ എലീസ് മാത്യു, സുമോദ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. മറ്റൊരു കിക്കോഫ് അപ്പർ ഡാർബിയിലുളള സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. ആദ്യ രജിസ്ട്രേഷൻ രാജേഷ് കുരുവിള ഇടവക വികാരി റവ. ഫാ. സിബി വർഗീസിന് നൽകികൊണ്ട് നിർവ്വഹിച്ചു. റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. സുജിത് തോമസ്, എക്യുമെനിക്കൽ സെക്രട്ടറി മാത്യു സാമുവൽ, 5k പിആർഒ സന്തോഷ് ഏബ്രഹാം, 5k സ്വാഗത കൺവീനർ മില്ലി ഫിലിപ്പ്, ജെയിംസ് പീറ്റർ, ഇടവക എക്യുമെനിക്കൽ പ്രതിനിധികൾ ൈബജു മാത്യു, ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. രണ്ട് ഇടവകകളിലായി നടന്ന കിക്കോഫിൽ കൂടി ഏകദേശം 100ൽ പരം അംഗങ്ങൾ കൂട്ടയോട്ടത്തിനായി രജിസ്ട്രേഷൻ ചെയ്തു. ഇനിയും രജിസ്റ്റർ ചെയ്യുവാൻ ഉളളവർക്ക് ഓൺലൈനിൽ രജിസ്ട്രേഷൻ നടത്തുവാൻ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് വെബ്സൈറ്റ് കൺവീനർ ബിൻ ജോസഫ് അറിയിച്ചു. സെപ്റ്റംബർ 17ാം തീയതി 9.30ന് നിഷാമിനി സ്റ്റേറ്റ് പാർക്കിൽ വെച്ചാണ് ഈ കൂട്ടയോട്ടം നടക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഫിലഡൽഫിയയിലുളള ഭവന രഹിതരുടെ പുനരധിവാസത്തിനായി ചിലവഴിക്കു‌‌ം. 5k പിആർഒ സന്തോഷ് ഏബ്രഹാം അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.