You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന് നവ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 08, 2016 08:59 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016- 18 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളായി രഞ്ജന്‍ ഏബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തന്‍പുരയില്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോയിന്റ് സെക്രട്ടറി), ഷാബു മാത്യു (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജന്‍ ഏബ്രഹാം ഈ സംഘടനയുടെ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വിവിധ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും സംഘാടകപാടവം തെളിയിച്ചവരും, അനുഭവ സമ്പന്നരുമായ ഇവരുടെ കരങ്ങളില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭാവി ശോഭനമായിരിക്കുമെന്നു പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും പറഞ്ഞു.

 

 

അച്ചന്‍കുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി എം. പൂത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാനികുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കല്‍ എന്നിവരാണ് പുതിയ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍. ടോമി അംബേനാട്ടും, ബിജി. സി. മാണിയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും. ഒക്‌ടോബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സി.എം.എ ഹാളില്‍ ചേരുന്ന ജനറല്‍ബോഡി യോഗത്തിലായിരിക്കും പുതിയ ബോര്‍ഡ് അധികാരമേല്‍ക്കുക. ജനോപകാരപ്രദമായ കൂടുതല്‍ പരിപാടികള്‍ നടത്തുവാന്‍ ശ്രമിക്കുമെന്നു നിയുക്ത പ്രസിഡന്റ് രഞ്ജന്‍ ഏബ്രഹാമും, സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു.

 

 

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യംകുറഞ്ഞവരെ സഹായിക്കുവാന്‍ ഇ.എസ്.എല്‍ ക്ലാസുകള്‍, സിറ്റിസണ്‍ഷിപ്പ് ഇന്റര്‍വ്യൂവിനു സഹായകരമായ പരിശീലനം, ഒ.സി.ഐ കാര്‍ഡിനു പുതുതായി അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും സഹായകരമായ വര്‍ക്ക് ഷോപ്പുകള്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ സി.എം.എ ഹാളില്‍ നടത്തുക, ഇനിയും ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുക, ആരെങ്കിലും നിര്യാതരായാല്‍ അവരുടെ ചരമക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക തുടങ്ങിയ കര്‍മ്മപരിപാടികള്‍ ആരംഭിക്കുന്നതിനായി പബ്ലിക് എയ്ഡ് സെല്‍, മലയാളി അസോസിയേഷന്‍ സീനിയേഴ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ തുടങ്ങുവാന്‍ മുന്‍ഗണന കൊടുക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിരുന്ന എല്ലാ പരിപാടികളും തുടരുന്നതോടൊപ്പം പുതിയ പരിപാടികളും ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നതായിരിക്കും. ഇത്തരം പരിപാടികളുടെയെല്ലാം വിജയത്തിന് നല്ലവരായ ഷിക്കാഗോ മലയാളി സമൂഹത്തിന്റെ നിര്‍ലോഭമായ സാമ്പത്തിക,സഹായ,സാന്നിധ്യ സഹകരണങ്ങള്‍ നിയുക്ത ഭാരവാഹികള്‍ അഭ്യര്‍ത്ഥി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.