You are Here : Home / USA News

ഷിക്കാഗോ ക്നാനായ ഒളിമ്പിക്സ് ശ്രദ്ധേയമായി

Text Size  

Story Dated: Thursday, September 08, 2016 09:10 hrs UTC

ഷിക്കാഗോ∙ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മോർട്ടൻ ഗ്രോവിലെ സെയിന്റ് പോൾസ്വുഡ്സിൽ വെച്ച് ക്നാനായ ഒളിമ്പിക്സ് വിജയകരമായി നടത്തപ്പെട്ടു. കോട്ടയം അതിരൂപതാംഗവും ചുങ്കം ഫൊറോനാ വികാരിയുമായ ഫാ. ജോർജ് പുതുപറമ്പിൽ കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാർച്ച്പാസ്റ്റിൽ കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി സല്യൂട്ട് സ്വീകരിച്ചു. കോട്ടയം അതിരൂപതാ വിൻസെന്റ് ഡി.പോൾ പ്രസിഡന്റ് കെ.ജെ. ജോസ് കോതാലടിയിൽ മുഖ്യാതിഥിയായിരുന്നു. കെ.സി.എസ് ഭാരവാഹികളായ റോയി നെടുംചിറ, ജീനോ കോതാലടിയിൽ, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ് എന്നിവർ സന്നിഹിതരായിരുന്നു. ഷിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ പുരുഷതാരമായി ലെറിൻ ചേത്തലിൽ കരോട്ടും, വനിതാ താരമായി സവാന ചേത്തലിൻകരോട്ടും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. ജോർജ് പുതുപ്പറമ്പിൽ ട്രോഫികൾ സമ്മാനിച്ചു.

 

വിവിധ ഫൊറോനാകളുടെ നേതൃത്വത്തിലാണ് ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത മത്സരങ്ങൾ നടത്തപ്പെട്ടത്. വളരെ ചിട്ടയായി നടത്തപ്പെട്ട ക്നാനായ ഒളിമ്പിക്സിന് ജോജോ ആലപ്പാട്ട്, ജോയി തേനാകര, സാജൻ പച്ചിലമാക്കിൽ, ജോസ് മണക്കാട്ട്, ജെയിംസ് വെട്ടിക്കാട്ട്, ഷാൻ കദളിമറ്റം, ഷൈബു കിഴക്കേക്കുറ്റ്, ജ്യോതിഷ് തെങ്ങനാട്ട്, ജെയ്മോൻ നന്തികാട്ട്, ജോയിസ് ആലപ്പാട്ട്, ബിനു കൈതക്കതൊട്ടിയിൽ, ജേക്കബ് മണ്ണാർക്കാട്ടിൽ, ജോർജ് ഏലൂർ, സാജു കണ്ണമ്പള്ളി, ബൈജു കുന്നേൽ എന്നിവർ നേതൃത്വം നൽകി.

 

വാർത്ത∙ ജീനോ കോതാലടിയിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.