You are Here : Home / USA News

ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന ഉപനിഷത്ത് ഗംഗ

Text Size  

Story Dated: Saturday, September 10, 2016 09:14 hrs UTC

ന്യൂയോര്‍ക്ക് : ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക, സെപ്റ്റംബര്‍ 17 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ വൈഷ്ണവ ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (100 Lakeville Road, New Hyde park, NY 11040 ) ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യജി നയിക്കുന്ന കഠോപനിഷത്ത് സപ്‌താഹം ഒരു വന്‍ വിജയമാക്കാന്‍ അണിയറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂയോര്‍ക്കിലെ എല്ലാ ഹിന്ദുക്കളും സഹകരിച്ചാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നാട്ടിലും അമേരിക്കയിലുമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഭക്തജന പങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ട്രസ്റ്റീമാരായ രാം പോറ്റിയും ഡോ. നിഷാ പിള്ളയും അറിയിച്ചു. ഓരോ ദിവസവും ഭഗവദ് ഗീതയും നാരായണീയവും പാരായണം ചെയ്തതിന് ശേഷമായിരിക്കും ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ പ്രഭാഷണം. ഉപനിഷത്തുകളെ സാധാരണക്കാരനും മനസിലാകത്തക്ക വിധത്തില്‍ ലളിതമായ ഭാഷയില്‍ പരിചയപെടുത്തുകയാണ് ഈ സപ്‌താഹത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ന് സംഘാടകര്‍ അറിയിച്ചു. പ്രഭാഷണത്തെ തുടര്‍ന്ന് ഓരോ ദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ ആണ് അവതരിപ്പിക്കുക. അമേരിക്കയിലെ അറിയപ്പെടുന്ന കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിയാണ് ഓരോ ദിവസത്തെയും കലാപരിപാടികള്‍. അതിനുശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കും. നായര്‍ ബനവലന്റ് അസോസിയേഷന്‍, മലയാളി ഹിന്ദു മണ്ഡലം, ശ്രീനാരായണ അസോസിയേഷന്‍, അയ്യപ്പ സേവാ സംഘം, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് തുടങ്ങിയ ഹൈന്ദവ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബീന കുമാര്‍ 516 225 7518, സജി കരുണാകരന്‍ 631 889 5012, ഗോപിനാഥ് കുറുപ്പ് 845 548 3938, താമര രാജീവ് 347 801 4726, വനജ നായര്‍ 516 993 1599, ഉണ്ണി തമ്പി 516 395 1835, ബഹുലേയന്‍ രാഘവന്‍ 516 640 9978. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.