You are Here : Home / USA News

ഹാര്‍ട്ട്ബീറ്റ്സ് അമേരിക്കയില്‍

Text Size  

Story Dated: Saturday, September 10, 2016 09:17 hrs UTC

ജോണ്‍സണ്‍ ചെറിയാന്‍.

അറ്റ്ലാന്‍റ : ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിന്‍റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട്ബീറ്റ്സ് ഒക്ടോബര്‍ മാസം 25-ആം തീയതി വരെ അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഗാന ശുശ്രൂഷ നടത്തി വരുന്നു. എഴുപതുകള്‍, എണ്‍പതുകള്‍ തുടങ്ങിയ കാലഘട്ടങ്ങളില്‍ കേരളത്തില്‍ പഠിച്ചിട്ടുള്ള ഒരു മലയാളി പോലും ഹാര്‍ട്ട്ബീറ്റ്സിന്‍റെ ഗാനങ്ങള്‍ ശ്രവിക്കാതിരുന്നിട്ടില്ല.

 

ഹാര്‍ട്ട്ബീറ്റ്സ് 13 ഇന്ത്യന്‍ ഭാഷകളിലും കൂടാതെ ഇംഗ്ലീഷിലും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. 1976-ല്‍ ആരംഭിച്ച ഈ ഗ്രൂപ്പ് ഇന്ന് 40 വര്‍ഷങ്ങള്‍ക്കു ശേഷവും അനുഗ്രഹകരമായ ശുശ്രൂഷ നടത്തി വരുന്നു. 32 വോളിയം സിഡികളിലായി 300 ലധികം ഗാനങ്ങള്‍ ഹാര്‍ട്ട്ബീറ്റ്സിന് സ്വന്തമായിട്ടുണ്ട്. ഇതിനോടകം 4500 സ്റ്റേജുകളിലായി 42 ലക്ഷം ആളുകളിലേക്ക് കടന്നു ചെന്നിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഹാര്‍ട്ട്ബീറ്റ്സ് പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഈ മാസം 17-ആം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് അറ്റ്‌ലാന്‍റയിലുള്ള ഗുഡ്സാമരിറ്റന്‍ ചര്‍ച്ചില്‍ വെച്ച് ഹാര്‍ട്ട്ബീറ്റ്സിന്‍റെ ഗാനശുശ്രൂഷ നടത്തപ്പെടുന്നതാണ്. ( 711 david road, lawrenceville, GA 30046) അറ്റ്‌ലാന്‍റയിലുള്ള എല്ലാ മലയാളികളെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജോ തോമസ്‌. 770- 771- 8282. ജേക്കബ് സാമുവല്‍. 937- 239- 0673 ടൈറ്റസ് സാമുവല്‍. 443- 803- 6065. സ്റ്റീവ് തോമസ്‌. 404- 748- 8935.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.