You are Here : Home / USA News

സിഎംഎ ഓണാഘോഷം ഇന്ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, September 10, 2016 09:33 hrs UTC

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികൾ ഇന്നു വൈകുന്നേരം 4 മണിക്ക് താഫ്റ്റ് ഹൈസ്കൂളിൽ (6530 w Bryn Mawr Ave) ഓണസദ്യയോടുകൂടി ആരംഭിക്കുമെന്ന് ഭാരവാഹികളായ ടോമി അമ്പേനാട്ട്, ബിജി സി. മാണി, സ്റ്റാൻലി കളരിക്കമുറി എന്നിവർ അറിയിച്ചു. മുഖ്യാതിഥിയായ മലയാള ചലച്ചിത്രതാരം റീബാ മോണിക്കാ ജോണിനെ ഷിക്കാഗോ ഒഹയർ വിമാനത്താവളത്തിൽ ഭാരവാഹികൾ സ്വീകരിച്ചു. വിവിധ ബോർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. സാംസ്കാരിക ഘോഷയാത്ര (തൊമ്മൻ പൂഴിക്കുന്നേൽ, മത്തിയാസ് പുല്ലാപ്പള്ളിൽ), ടിക്കറ്റ് വില്പന (ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജേക്കബ് മാത്യു പുറയംപള്ളിൽ, ഫിലിപ്പ് പുത്തൻപുര), ചെണ്ടമേളം (ജിതേഷ് ചുങ്കത്ത്), മാവേലി മന്നൻ (ജോഷി പുത്തൂരാൻ), താലപ്പൊലിയും ഓണാഘോഷ അലങ്കാരങ്ങളും (ജൂബി വള്ളിക്കളം, ജെസ്സി റിൻസി), ടിക്കറ്റ് കളക്ഷൻ (രഞ്ചൻ ഏബ്രഹാം), ഓണസദ്യ (ഷാബു മാത്യു, ജിമ്മി കണിയാലി), എന്നിങ്ങനെ വിവിധ പരിപാടികൾക്ക് ബോർഡ് അംഗങ്ങൾ നേതൃത്വം നൽകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.