You are Here : Home / USA News

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ തുടക്കം

Text Size  

Story Dated: Friday, October 07, 2016 10:23 hrs UTC

ഡാലസ്∙ ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ദസ്സ്രആഹോഷങ്ങള്‍ക്ക് ഒക്ടോബർ ഒന്നുമുതൽ ദുര്‍ഗാ പൂജയോടെ തുടക്കമായി. വിജയദശമി ദിവസമായ ഒക്ടോബര്‍ 11നു രാവിലെ എട്ടിനും ഒന്‍പതിനും കുട്ടികളെ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ നടക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്‌ ഗോപാലപിള്ള അറിയിച്ചു. നവരാത്രിയോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് ഈ മാസം 2നു നടന്ന മൈസൂര്‍ സഹോദരന്‍മാരുടെ വയലിന്‍ കച്ചേരിയോടുകൂടി തുടക്കമായി. നാട്ടില്‍ നിന്നെത്തിയ വയലിന്‍ വിദ്വാന്‍മാരായ നാഗരാജ, ഡോക്ടര്‍ മഞ്ജുനാഥ് എന്നിവര്‍ക്കൊപ്പം രാജ റാവുവിന്‍റെ മൃദംഗവും ഗിരിധരിന്‍റെ ഘടവും കൂടി ചേർന്നു സംഗീതാസ്വാദകരെ അനേകം മണിക്കൂറുകള്‍ ആനന്ദ സാഗരത്തില്‍ ആറാടിച്ചു. ഒക്ടോബര്‍ ഏഴിനു രാത്രിയില്‍ ക്ഷേത്രത്തിന്റെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറുന്ന തിരുവാതിര രാവില്‍ ഇരുനൂറില്‍ കൂടുതല്‍ കലാകാരികള്‍ പങ്കെടുക്കുമെന്ന് ട്രസ്റ്റി ചെയര്‍മാന്‍ ഹരിദാസന്‍ പിള്ള അറിയിച്ചു. അതിനുശേഷമുള്ള ഡാണ്ടിയ ഡാന്‍സിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി. നീലമന വിനയന്‍ തിരുമേനിയും, ഇരിഞ്ഞാടപള്ളി പദ്മനാഭന്‍ തിരുമേനിയുമാണ് ദേവി പൂജകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

വാർത്ത∙സന്തോഷ് പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.