You are Here : Home / USA News

അധ്യയന വർഷാരംഭവും വിശ്വാസ പരിശീലന ദിനവും ആചരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 07, 2016 10:24 hrs UTC

ഡാലസ് ∙ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ അധ്യയനവർഷാരംഭവും വിശ്വാസ പരിശീലനദിനവും 2016–2017 വർഷത്തിലെ വിശ്വാസ പരിശീലന ക്ലാസുകളുടെ ആരംഭവും വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജോസഫ് നെടുമാൻകുഴിയിലിന്റെ അധ്യക്ഷതയിൽ നടന്നു. കോ ഓർഡിനേറ്റർ റോയ് ചാക്കോ കഴിഞ്ഞ രണ്ടു വർഷത്തെ വിജയകരമായ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു. മദർ തെരേസയെ വിശുദ്ധയായി കത്തോലിക്കാ സഭ ആദരിച്ചതിന്റെ സ്മരണാർത്ഥം മദറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കി രചിച്ച നാടകം തുടർന്നവതരിപ്പിക്കപ്പെട്ടു. കൊച്ചു തെരേസ ജോർജിയായിരുന്നു മദറിന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാച്ചി, ജെ ബ്രി ബെൻ എന്നിവർ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. ഷാരോൺ, ഷാൻ ജോസ് എന്നിവർ ആലപിച്ച ഗാനം ശ്രുതിമധുരമായിരുന്നു. വിശ്വാസ പരിശീലനം അറിവിലും അനുഭവത്തിലും കുട്ടികളിലുണ്ടാക്കേണ്ട വ്യതിയാനങ്ങളെക്കുറിച്ചു. ഫാ. ജോസഫ് നെടുമാൻകുഴിയിൽ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതിനും ഫാ. സമയം കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.