You are Here : Home / USA News

അയ്യപ്പ ക്ഷേത്രത്തിൽ ഞായറാഴിച്ച പൂജവെച്ച്‌ ചോവ്വാഴിച്ച നാളില്‍ പൂജയെടുക്കുന്നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, October 08, 2016 12:37 hrs UTC

ന്യൂയോര്‍ക്ക്‌: നവരാത്രി ആഘോഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ 2016 ഒക്ടോബർ 2,ഞായറഴിച്ച മുതൽ ഒക്ടോബര് 11,ചൊവ്വാഴിച്ച വരെ നവരാത്രി ആഘോഷം വിപുലമായ രീതിയിൽ നടന്നുകോണ്ടി രിക്കുന്നു .ദുര്‍ഗാഷ്ടമി നാളില്‍ (ഞായറാഴിച്ച)പൂജവെച്ച്‌ വിജയദശമി നാളില്‍ (ചോവ്വാഴിച്ച)പൂജയെടുക്കുന്നു . പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുന്ന തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിൽ നാട്ടിൽ കാണുന്ന അതെ ആചാരഅനുഷ്‌ടാനങ്ങൾ പ്രവാസികളിലും എത്തിക്കുന്നു.പൂജവെപ്പും ഞായറാഴിച്ച വൈകിട്ട് ഏഴു മണി മുതൽ സരസ്വതീ പൂജയെട് തുടങ്ങി അയപ്പ ഭജന് ശേഷം ഭക്തി സാന്ദ്രമായി നാടത്തുന്നതാണ് , ഇതിൽ എല്ലാവരും പങ്കെടുക്കണം എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു .പൂജയെടുപ്പും വമ്പിച്ച ആഘോഷമായി തന്നെ ചൊവ്വാഴിച്ച രാവിലെ ഏഴു മണിമുതൽ ഒൻപതു മണിവരെയും നടത്തുന്നു.വിജയദശമി പൂജയെടുപ്പ്,ഹരിശ്രീഗണപതയെ നമ:' എഴുതിച്ച്‌ വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകള്‍ ആരംഭിക്കും.അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയ ദശമി ദിനത്തിലാണ്.എഴുത്തിനിരിക്കണമെന്ന്‌ താല്‌പര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പൂജയ്‌ക്കു വേണ്ടതായ സാധനസാമഗ്രികള്‍ അമ്പലത്തിൽനിന്നു ലഭിക്കുന്നതാണ്‌.

 

 

 

പൂജയെടുപ്പ് വൈകിട്ട് ആറു മുതൽ ഏഴുവരെയും നടത്തുന്നതാണ്. ഇത് നവ രാത്രിക്കാലം. ശക്തിരൂപിണിയായ ദുര്‍ഗ്ഗാദേവിയേയും ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയേയും വിദ്യാദേവതയായ സരസ്വതീ ദേവിയെയും പൂജിക്കുന്ന ഒമ്പത് ദിവസങ്ങള്‍. കന്നിമാസത്തിലെ കറുത്തവാവ്‌ കഴിഞ്ഞ്‌ വരുന്ന ഒന്‍പത്‌ ദിവസം (പ്രതിപദം, ദ്വിതീയ, ത്രിതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ടി, സപ്തമി, അഷ്ടമി,നവമി,ദശമി) ആണ് നവ രാത്രിയായി ആഘോഷിക്കുന്നത്‌. മഹിഷാസുരനെ ആദിപരാശക്തി വധിച്ച്‌ വിജയം കൈവരിച്ച സ്മരണയാണു നവരാത്രി ആഘോഷമായി നാം കൊണ്ടാടുന്നത്. ദശമി ദിവസം വിജയദിവസമായും നാം ആഘോഷിക്കുന്നു. ദുര്‍ഗ്ഗമന്‍ എന്ന അസുരന്‍ സകല ലോകങ്ങള്‍ക്കും ഉപദ്രവകാരിയായി തീര്‍ന്നപ്പോള്‍ ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ ദേവി ദുര്ഗ്ഗഷ്ടമി ദിവസം പ്രത്യക്ഷയായി. മഹാനവമി ദിവസം ദേവി അസുരനെ വധിച്ചു ലോകത്തിനു സമാധാനം നല്‍കി. ദശമി ദിവസം വിജയദിനമായി കൊണ്ടാടി ദേവന്മാര്‍ ദുര്‍ഗ്ഗ ദേവിയെ ആരാധിച്ചു. നവരാത്രിക്കാലത്ത്‌ അതിരാവിലെ കുളിച്ചു ദേവിയെ ആരാധിക്കുന്നവര്‍ക്ക് ദുഃഖമോചനം, സന്താനലബ്ധി, തൊഴില്‍ലബ്ധി ഇവ സാധ്യമാകുന്നതാണ്. വിജയദശമി. ജ്ഞാനപ്രകാശത്തില്‍ പിഞ്ചുവിരലുകള്‍ അറിവിന്റെ ഹരിഃശ്രീ കുറിക്കുന്ന സുദിനം. വിദ്യാരംഭം. ഭാരതീയ സങ്കല്പമനുസരിച്ച് വിദ്യാഭ്യാസത്തിന് ഏറ്റവും ഉത്തമമായ ദിനമെന്ന് പണ്ടു കാലം മുതലേ വിശ്വസിച്ചു പോരുന്നു. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള രാത്രിവരെ ആഘോഷിക്കുന്നതിനാല്‍ ഇത് നവരാത്രി ഉത്സവം എന്നും ദശമി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കുന്നതിനാല്‍ ദസറ എന്നും അറിയപ്പെടുന്നു.പൂജ വക്കുക എന്നാല്‍ പഠിക്കുന്നവര്‍ തങ്ങളുടെ പുസ്തകങ്ങളും, ജോലിക്കാര്‍ പണിയായുധങ്ങളും ദേവിക്ക് മുന്‍പില്‍ വച്ച് പൂജിക്കുന്നതാണ്. അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്കു ഉണ്ടാകേണ്ട നന്മയ്ക്കായി ദേവിയെ ആരാധിക്കുന്നതാണ് ഇതിന്റെ ഉദ്ദേശം. ഈ ഉത്സവത്തില്‍ അവസാന മൂന്ന് ദിവസങ്ങള്‍ക്കാണ് പ്രാധാന്യം. ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നിവയാണ് ആ ദിവസങ്ങള്‍. ദുര്‍ഗാഷ്ടമി സന്ധ്യയില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പുസ്തകങ്ങള്‍ പൂജ വെക്കുന്നു. മഹാനവമിയില്‍ യോദ്ധാക്കളും പണിയാളരും ആയുധങ്ങള്‍ പൂജവെക്കുന്നു. തുടര്‍ന്ന് വിജയദശമിയില്‍ പൂജയെടുപ്പോടെ, പുതിയൊരു ഉണര്‍ണവ്വോടെ തങ്ങളുടെ മേഖലയിലേക്കിറക്കം. പുസ്തകങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെല്ലാം ഒരവധി. അതെ, തയ്യാറെടുപ്പിന് വേണ്ടി ഒരു വിശ്രമദിനം. വിദ്യാരംഭം എന്നത് അക്ഷരജഞാനം നേടാനുള്ള തുടക്കമല്ല. അത് ബ്ര്ഹജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭമാകുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.