You are Here : Home / USA News

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രത്യേക വിദ്യാ മന്ത്രജപം

Text Size  

Story Dated: Saturday, October 08, 2016 10:15 hrs UTC

ഡാലസ്∙ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ നവരാത്രി പൂജകളുടെ ഭാഗമായി സ്വാരസ്വതഘൃതം ഒരുക്കിയെടുക്കുന്നു. ഏഴ് ഔഷധ കൂട്ടുകള്‍, പാലും, ജലവും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് 11 മണിക്കൂര്‍ ചെറുതീയില്‍ വറ്റിച്ചെടുത്താണ് നെയ്യ് ഉണ്ടാക്കിയെടുക്കുന്നത്. ഋഗ്വേദത്തിലെ സ്വാരസ്വത മന്ത്രം അനേകവട്ടം ഒമ്പതു ദിവസം ഉരുളിയില്‍ തയ്യാറാക്കിവച്ചിരിക്കുന്ന നെയ്യിലേക്ക് ജപിച്ചാണ് സ്വാരസ്വതഘൃതം പാകപെടുത്തുന്നത്‌. സ്വാരസ്വതഘൃതം സേവിക്കുന്നത്, മേധാ ശക്തിയും, വിദ്യാശക്തിയും ഉയര്‍ത്തികൊണ്ടുവരാനാണ്. വിജയദശമിയോടനുബന്ധിച്ച് ഈ നെയ്യ് സേവിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു മികവു നേടാന്‍ സഹായിക്കുമെന്ന് തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ രീതിയില്‍ ഘൃതം തയ്യാറാക്കുന്ന ഇരിഞാടപ്പള്ളി പദ്മനാഭന്‍ തിരുമേനി അഭിപ്രായപ്പെട്ടു. അത്യപൂര്‍വമായി ലഭിക്കുന്ന ഈ നെയ്യ് സേവിക്കുവാന്‍ താൽപര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ക്ഷേത്ര ഓഫിസുമായി ബന്ധപ്പെടണമെന്നു കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ്‌ ഗോപാല പിള്ളയും, ട്രസ്റ്റി ചെയര്‍ ഹരിദാസന്‍ പിള്ളയും അറിയിച്ചു.

 

വാർത്ത∙ സന്തോഷ് പിള്ള

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.