You are Here : Home / USA News

എസ്എംസിസിയുടെ നേതൃത്വത്തിൽ ‘വോട്ടേഴ്സ് രജിസ്ട്രേഷൻ ഡ്രൈവ്’ നടത്തി

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, October 08, 2016 10:17 hrs UTC

ന്യൂയോർക്ക് ∙ നവംബർ 8നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാരെ ബോധവൽക്കരിക്കുന്നതിനും ഇതുവരെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുകൾ ചേർത്തിട്ടില്ലാത്തവരെ പുതിയതായി രജിസ്ട്രർചെയ്യുന്നതിനുമായി സിറോ മലബാർ കാത്തലിക് കോൺഗ്രസ് ബ്രോങ്ക്സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2നു ഞായറാഴ്ച ‘വോട്ടേഴ്സ് രജിസ്ട്രേഷൻ ഡ്രൈവ്’ നടത്തി. വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടവക സന്ദർശനത്തിനായി എത്തിയ മെൽബോൺ രൂപതാ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഓസ്ട്രേലിയായിൽ വോട്ട് ചെയ്യാനിരിക്കുന്നത് നിയമ ലംഘനമായി കരുതുമെന്ന് ബിഷപ്പ് പറഞ്ഞു. വോട്ട് രേഖപ്പെടുത്തുമ്പോൾ മാത്രമാണ് ജനാധിപത്യ പ്രക്രിയയിൽ നാം പൂർണ്ണമായി സഹകരിക്കുന്നത്. അതുകൊണ്ട് എല്ലാവരും വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മാതൃക കാട്ടണമെന്ന് മാർ പുത്തൂർ ഉദ്ബോധിപ്പിച്ചു. ന്യുയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പർ ഷെല്ലി മേയർ, പുതിയ രജിസ്ട്രേഷനുകൾ സ്വീകരിച്ചു കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

 

 

വോട്ടേഴ്സ് രജിസ്ട്രേഷന് മുൻ കൈ എടുത്ത എസ്എംസിസിയെ ഷെല്ലി മേയർ പ്രസംസിച്ചു. ചടങ്ങിൽ ഫോമ ജനറൽ സെക്രട്ടറി ജിബി തോമസ് ആശംസ അർപ്പിച്ചു. വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി നമ്മുടെ സമൂഹത്തിൽ ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യകത ജിബി തന്റെ പ്രസംഗത്തിൽ പ്രതിപാദിച്ചു. അസി. വികാരി. ഫാ. റോയിസൻ മേനോലിക്കൽ ആശംസ അർപ്പിച്ചു. എസ്എംസിസി ചാപ്റ്റർ പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും ഷൈജു കളത്തിൽ നന്ദിയും പറഞ്ഞു. ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേൽ, ജോസ് മലയിൽ, ആന്റോ കണ്ണാടൻ, ജോജോ ഒഴുകയിൽ, സിബിച്ചൻ മാമ്പിളളി, ബെന്നി മുട്ടപ്പളളി, ആലീസ് വാളിപ്ലാക്കൽ, ചിന്നമ്മപുതുപറമ്പിൽ, അരുൺ തോമസ്, ജിമ്മി ഞാറകുന്നേൽ, സ്റ്റീവ് കൈതാരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.