You are Here : Home / USA News

ദേവാലയങ്ങള്‍ സമന്വയത്തിന്റെ പാതയിലൂടെ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Monday, October 10, 2016 11:35 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്‌റ്റോണ്‍ മൗണ്ടണ്‍, സെന്റ് മേരീസ് സിറിയക് ഓര്‍ത്ത ഡോക്‌സ് ചര്‍ച്ച്, വെന്റര്‍, സെന്റ് ഇഗ്നേഷ്യസ് ഏലിയാസ് തൃതീയന്‍ ചര്‍ച്ച്, ലോറന്‍ സുവിന്‍, എന്നീ ദേവാലയങ്ങള്‍, പരസ്പരം യോജിച്ച് ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള ഇടവകാംഗങ്ങളുടേയും, സഭാ നേതൃത്വത്തിന്റെയും ചിരകാല അഭിലാഷം, പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സഭാവിശ്വാസികളേവരും 2016 സെപ്റ്റംബര്‍ 18 ന്, വികാരി കുര്‍ബാനാനന്തരം ഇടവക മെത്രാ പോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സംയുക്ത പള്ളി പൊതുയോര തീരുമാന പ്രകാരം ലയന തീരുമാനം, അഭിവന്ദ്യ തിരുമനസ്സ് കൊണ്ട്, ഔദ്യോഗികമായി പ്രഖ്യാപിച്ചത്, വിശ്വാസികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. ഈ ധന്യ മുഹൂര്‍ത്തത്തിന് സക്ഷ്യം വഹിക്കുവാന്‍, വികാരിമാരായ വെരി. റവ. ബോബി ജോസഫ് കോര്‍എപ്പിസ്‌ക്കോപ്പാ, വെരി. റവ. ജോസഫ് സി ഝോസഫ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ. ഫാ. മത്തായി വര്‍ക്കി പുതുക്കുന്നത്ത് എന്നിവര്‍ക്ക് പുറമെ, ഇടവകകളില്‍ നിന്നുമായി, ഒട്ടനവധി വിശ്വാസികളും സന്നിഹിതരായിരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രസനത്തിന്റെ കീഴില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് ഇന്നു മുതല്‍ ഈ മേഖലയില്‍ പരിശുദ്ധ ദൈവമാതാവിന്റെ നാമദേയത്തില്‍ സംയുക്തമായി തുടക്കം കുറിക്കുന്ന ഈ പരിശുദ്ധ ദേവാലയം, ഈ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ ഒരു നാഴിക കല്ലായി തന്നെ നിലനില്‍ക്കട്ടേയെന്നം അതിനായി സഭാ മക്കള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും, അഭിവന്ദ്യ തിരുമേനി ഓര്‍മിപ്പിച്ചു. ഈ സുദിനം അതിന്റെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, ദൈവം പ്രതിഫലം നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു. കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വിവിധ കാലഘട്ടങ്ങളിലായി ഇവിടെ എത്തിച്ചേര്‍ന്ന യാക്കോബായ സഭാവിശ്വാസികളായവര്‍ തങ്ങളുടെ വിശ്വാസാചാരാനുഷ്ടാനങ്ങള്‍ വരും തലമുറക്ക് പകര്‍ന്ന് കൊടുക്കുന്നതിനും, ആരാധന നടത്തുന്നതിനുമായി ഏറെ കഷ്ടങ്ങളും, ത്യാഗങ്ങളും ഏറ്റെടുത്ത് തുടക്കം കുറിച്ച ഈ ദേവാലയങ്ങള്‍ അതിന്റെ പരിപാവനതക്കും പരിശുദ്ധതക്കും, യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ, ഇടവക ജനങ്ങളുടെ ക്ഷേമത്തിനും ആത്മീയ ഉന്നമനത്തിനും , ഇടവകയുടെ പുരേഗതിക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ കാരണമായിത്തീരുമെന്ന് യോരത്തില്‍ സംസാരിച്ച അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 2017 ജനുവരി മാസത്തോടുകൂടി, സെന്റ് മേരീസ് മലങ്കര സിറിയക്ക് ഓര്‍ത്തഡോക്യ് ചര്‍ച്ച് എന്ന പേരില്‍, പുതുതായി തുടക്കം കുറിക്കുന്ന ദേവാലയത്തിനനുയോജ്യമായ സ്ഥലം കണ്ടെത്തി ഒരുമിച്ച് വി: ആരാധന നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് ഭരണ സമിതിയെ യോഗം ചുമതലപ്പെടുത്തി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി. ആര്‍. ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.