You are Here : Home / USA News

‘എജുകേറ്റ് എ കിഡ്’ 11-ാം വർഷത്തിലേക്ക്‌

Text Size  

Story Dated: Monday, October 17, 2016 10:53 hrs UTC

ലൊസാഞ്ചൽസ്∙ കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം’ മിന്റെ ആഭിമുഖ്യത്തിൽ ലൊസാഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ ആയ 'എജുകെറ്റ് എ കിഡ്' ധന സമാഹരണ വിരുന്നും, സേവനത്തിന്റെ 11-ാം വാർഷികവും ആഘോഷിക്കുന്നു. നവംബർ 5നു ലൊസാഞ്ചൽസിലെ ബ്യുണ പാർക്കിലുള്ള അമയ റസ്‌റ്റോറന്റിൽ ആണ് ആഘോഷങ്ങൾ. വൈകിട്ട് അഞ്ചു മുതൽ രാത്രി ഒൻപതു നടക്കുന്ന സംഗീത നൃത്ത പരിപാടികൾ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ളതാണ്. കഴിഞ്ഞ 11 വർഷമായി കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ പ്രഫഷനൽ കോളജ് വിദ്യാർഥികൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ എജുകെറ്റ് എ കിഡ്ഡിനു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

 

കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിങ്, നഴ്സിങ് വിദ്യാർത്ഥികൾ ട്രസ്റ്റിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ 80 വിദ്യാർത്ഥികളുടെ പഠനസഹായം ഏറ്റെടുത്തിട്ടുള്ള ട്രസ്‌റ്റ് ഈ വർഷം കൂടുതൽ പേരിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പരിപാടിയിലേക്കുള്ള സംഭാവനകൾക്കു അമേരിക്കൻ സർക്കാരിന്റെ നികുതിയിളവ് ലഭിക്കുമെന്നും ട്രസ്‌റ്റ് ചെയർമാൻ സഞ്ജയ് ഇളയാട്ട് അറിയിച്ചു. യുഎസ്ടി ഗ്ലോബൽ (ഗോൾഡ് സ്പോൺസർ),കെ.പി.ഹരി (സ്പെരിടിയൻ ടെക്‌നോളജി) എന്നിവരാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകർ. ധനസമാഹരണം വൻ വിജയമാക്കുന്നതിനും ഈ വർഷം കൂടുതൽ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നു സംഘടകസമിതിക്കു വേണ്ടി രമ നായർ, വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി എന്നിവർ അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് മതിയായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 714-805-9880 അല്ലെങ്കിൽ www.educateakid.org സന്ദർശിക്കുക

 

വാർത്ത∙സാൻഡി പ്രസാദ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.