You are Here : Home / USA News

‘വൈസ്മെൻ’ വെസ്റ്റ് ചെസ്റ്റർ ചാപ്റ്ററിന്റെ ഉദ്ഘാടനം നവംബർ 19 ന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Monday, October 17, 2016 10:56 hrs UTC

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ വെസ്റ്റ് ചെസ്റ്റർ കേന്ദ്രീകരിച്ച് പുതിയതായി രൂപീകരിച്ച ‘വൈസ് മെൻ ഇന്റർ നാഷണൽ ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 19 ശനിയാഴ്ച വൈറ്റ് പ്ലെയിൻസിൽ വിപുലമായ കലാപരിപാടികളോടെ നടത്തുമെന്ന്, പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല, സെക്രട്ടറി എഡ്വിൻ കാത്തി എന്നിവർ അറിയിച്ചു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തിൽ നടക്കും. വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ജോവാൻ വിൽസൻ(ജനീവ), അമേരിക്കൻ ഏരിയ പ്രസിഡന്റ് ചാർലി റെഡ്മോണ്ട്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് റവ. ഫാ. ഡേവിസ് ചിറമ്മേൽ കൂടാതെ വിവിധ മുഖ്യധാര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കൂടാതെ വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

 

വൈഎംസിഎയുടെ ചാരിറ്റി ക്ലബായി, 1922 ൽ രൂപീകൃതമായ വൈസ് മെൻ ഇന്റർനാഷണലിന്റെ ആസ്ഥാനം സ്വിറ്റ്സർലൻഡിലെ ജനീവയാണ്. 63 രാജ്യങ്ങളിലായി 1625 ഓളം ക്ലബുകൾ ഉണ്ട്. അമേരിക്കയിൽ മാത്രം 90 ൽ അധികം വൈസ് മെൻ ക്ലബുകൾ ഉണ്ട്. ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ക്ലബുകൾ ഉളളത്. ഇന്ത്യയിൽ 656 വൈസ് മെൻ ക്ലബുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്ടോബർ 9 ഞായറാഴ്ച നൂറോഷിലുളള ഷേർലിസ് റസ്റ്റോറന്റിൽ കൂടിയ ജനറൽ ബോഡി യോഗത്തിൽ, ക്ലബിന്റെ പ്രസിഡന്റ് (ഇലക്ട്) ജോസഫ് കാഞ്ഞമല അധ്യക്ഷത വഹിച്ചു. റോക് ലാന്റ് കൗണ്ടി ലജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യപ്രഭാഷണം നടത്തി. അഡ്ഹോക് കമ്മിറ്റി സെക്രട്ടറി എഡ് വിൻ കാത്തി, ട്രഷറർ ഷാജി സഖറിയ, ജോഷി തെളളിയാങ്കൽ, ഷൈജു കളത്തിൽ, കെ. കെ. ജോൺസൻ, സ്വപ്നാ ജോസ് മലയിൽ എന്നിവർ പ്രസംഗിച്ചു. ഷോളി കുമ്പിളുവേലിൽ സ്വാഗതവും ജിം ജോർജ് നന്ദിയും പറഞ്ഞു. മിനി മുട്ടപ്പളളിയുടെ പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കൂടുതൽ വിവരങ്ങൾക്ക്: ജോസഫ് കാഞ്ഞമല : 917 596 2119 എഡ് വിൻ കാത്തി : 914 358 5404

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.