You are Here : Home / USA News

ഇൻഡോ കനേഡിയൻ പ്രസ്സ് ക്ലബ് "സൈബർ സുരക്ഷ" പഠന ക്യാമ്പുകൾ സംഗടിപ്പിക്കുന്നു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, October 18, 2016 10:48 hrs UTC

കാനഡ: കാനഡയിലെ ഏക വിവിധ ഭാഷാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ആയ ഇൻഡോ കനേഡിയൻ പ്രസ്സ് ക്ലബ് സൗജന്യ "സൈബർ സുരക്ഷ" പഠന ക്യാമ്പുകൾ സംഗടിപ്പിക്കുന്നു.ഒക്ടോബർ 2016 സൈബർ സുരക്ഷാ മാസം ആയി ലോകം ആചരിക്കുമ്പോൾ മാധ്യമ ധർമ്മം.പൊതുജന നന്മ,വളർന്നു വരുന്ന തലമുറയോടുള്ള മാധ്യമങ്ങളുടെ കടപ്പാട് എന്നിവ ഒരിക്കൽ കൂടി തെളിക്കുന്നതിന് ICPC വേദി ഒരുക്കുക.ലോകം ജിജിറ്റൽ യുഗം ഏറ്റു വാങ്ങുമ്പോൾ നാം അറിയാതെ എത്തിപ്പെടുന്ന സൈബർ സ്‌കാമുകൾ,പതിയിരിക്കുന്ന ഓൺലൈൻ ചതിക്കുഴികൾ,കുട്ടികളും,മുതിർന്നവരും,വനിതകളും,നേരിട്ട് കൊണ്ടിരിക്കുന്ന സൈബർ ബുള്ളിയിങ്,ഇവയെ എങ്ങിനെ മുൻ‌കൂർ മനസ്സിലാക്കി,ചതിക്കുഴികളിൽ വീഴാതെ സ്വയം രക്ഷ നേടാം എന്ന് ഈ പഠന ക്യാമ്പ് തെളിയിക്കുന്നു.മുഖാ മുഖം സ്‌കൂൾ കുട്ടികൾ നേരിടുന്നതിലും,അനുഭവിക്കുന്നതിലും 4 ഇരട്ടിയിലധികം ആണ് സൈബർ ബുള്ളിയിങ് എന്ന് പഠനങ്ങൾ കാണിക്കുന്നു.

 

 

പുതിയ പാഠ്യ പദ്ധതികൾ മുഴുവനും ഓൺലൈൻ ആയതിനാൽ കുട്ടികളുടെ മേൽ സൈബർ അറ്റാക്കിനുള്ള സാധ്യതകൾ കൂടിവരുന്നു.ഇതിലൂടെ കുട്ടികൾ പഠനത്തിലും മറ്റു ആക്ടിവിറ്റികളിലും പിന്നോട്ട് പോകുന്നതായും,പൊതു രംഗത്ത് ഊർജ്വസ്വലത കുറയുന്നതായും കാണപ്പെടുന്നു.ഇത് എങ്ങിനെ ഇല്ലാതാക്കാം എന്ന് ക്യാമ്പിൽ പഠിപ്പിക്കുന്നു.ഒന്റാറിയോവിലെ പ്രധാന ഗവർമെന്റ് സ്‌കൂൾ ബോർഡുകൾ ആയ ടൊറന്റോ,പീൽ,ഹാൾട്ടൻ.ഗുവാൾഫ് എന്നിവയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ഗ്രേഡ് 4 നു മുകളിൽ ഗ്രേഡ് 12 വരെയുള്ള വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് വിവിധ തരത്തിലുള്ള പഠന സാമഗ്രികളും,ഓഡിയോ,വീഡിയോ സംവിധാനനകളും,ചോദ്യോത്തര പരിപാടികളും അടങ്ങുന്ന 1 മണിക്കൂർ നീണ്ടു നിൽക്കുന്ന പഠന ശിബിരം 2016 ഒക്ടോബര് 21 മുതൽ നവംബർ 25 വരെ ഉള്ള പ്രവർത്തി ദിവസങ്ങളിൽ ആയിരിക്കും നടക്കുക.അധ്യാപകർ,യുവാക്കൾ,മുതിർന്നവർ,വനിതകൾ,എന്നിവർക്ക് വേണ്ടിയും ICPC പ്രത്യേകം പ്രത്യേകം മൊഡ്യൂളുകൾ നിർമ്മിച്ചിട്ടുണ്ട്.തികച്ചും സ്വജന്യമായി ഒരു മാസ കാലം വിവിധ സ്‌കൂളുകളിൽ നടക്കുന്ന സെമിനാറുകൾ മറ്റു കമ്യൂണിറ്റി,കുടുംബ കൂട്ടായ്മകൾക്കും,നടത്തിക്കൊടുക്കുവാൻ ICPC തീരുമാനിച്ചിട്ടുണ്ട്.

 

 

സൈബർ സെക്യൂരിറ്റി രംഗത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം ഇന്ത്യ,അമേരിക്ക ,കാനഡ മറ്റു വിദേശ രാജ്യങ്ങളിലും പ്രവർത്തി പരിചയം ഉള്ള സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ് സംഗമേശ്വർ ഐയ്യർ മാണിക്യം ,GSEC ,CISSP ,CISM,CRISC,CCSK ,VTSP ആണ് ക്യാമ്പുകൾ നയിക്കുക.ഇദ്ദേഹം ഇപ്പോൾ മധുരഗീതം FM ,മാറ്റൊലി മാസിക എന്നിവയിൽ സ്ഥിരം പംക്തികൾ ചെയ്‌തു വരുന്നു.തികച്ചും സൗജന്യമായി ഒരുമാസക്കാലം നീണ്ടു നിൽക്കുന്ന പഠന ശിബിരം ഒരു പക്ഷെ മാധ്യമ കൂട്ടായ്മകൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ ഏറ്റവും വലുതും,ചെലവേറിയതും,പ്രാദേശികവും ആയിരിക്കും എന്ന് ICPC ഭാരവാഹികൾ എടുത്തു പറഞ്ഞു

 

 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക .Jay Pillai:647 985 5351,Deepak D Menon :647 890 0919 Reji Surendran:416 833 9373 Mohan Ariyath: 416 558 3914 Vijay Sethumadhav: Balu Menon:519 241 4849 or Visit www.indocanadianpressclub.org ഒരേ ദിനത്തിൽ തന്നെ ആയിരത്തിൽ അധികം കുട്ടികളിലേക്കും,അവരുടെ കുടുംബങ്ങളിലേക്കും,കൂട്ടുകാരിലേക്കും അത് വഴി സമൂഹത്തിലേക്കും നന്മ പകരുന്ന ബ്രഹുത്ത് സംരംഭത്തിന് വിവിധ സ്‌കൂൾ അധികൃതരുമായി നിരന്തര ചർച്ചകളും,വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും,മുതിർന്നവർക്കും ഉതകുന്ന രീതിയിൽ ഓഡിയോ ,വീഡിയോ,പ്രഭാഷണ രീതികൾ ചിട്ടപ്പെടുത്തുന്നതിലും,ഇത് സൗജന്യമായി സമൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുന്നതിലും മാസങ്ങളുടെ പ്രയത്നം ഉണ്ടെന്നും ഭാരവാഹികൾ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.