You are Here : Home / USA News

ട്രിനിറ്റി മാർത്തോമ ഇടവക കൺവൻഷനും ഇടവക ദിനവും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 18, 2016 11:00 hrs UTC

ഹൂസ്റ്റൺ ∙ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ വാർഷിക കൺവൻഷൻ ഒക്ടോബർ 20, 21, 22 തീയതികളിൽ(വ്യാഴം, വെളളി, ശനി) നടത്തപ്പെടുന്നു. ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടുന്ന കൺവൻഷൻ യോഗങ്ങൾ വ്യാഴം, വെളളി ദിവസങ്ങളിൽ വൈകിട്ട് 7 ന് ആരംഭിക്കും. ശനിയാഴ്ചത്തെ യോഗം വൈകിട്ട് 6.30യ്ക്ക് ആരംഭിക്കും. മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് വികാരി റവ. പി. സി. സജി കൺവൻഷൻ യോഗങ്ങളിൽ മുഖ്യപ്രസംഗകനായിരിക്കും. ശനിയാഴ്ചത്തെ യോഗത്തിൽ മാർത്തോമ്മാ സഭ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ സംബന്ധിക്കും. ട്രിനിറ്റി മാർത്തോമ്മാ കൺവൻഷൻ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

 

പ്രമുഖ കൺവൻഷൻ പ്രസംഗകനായ സജി അച്ചന്റെ ദൈവ വചന പ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാൻ ജാതി മതഭേദമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. ഇടവകയുടെ 42–ാം ഇടവക ദിനാഘോഷങ്ങൾ സമുചിതമായി ആഘോഷിക്കുന്നതിനുളള ക്രമീകരണങ്ങളും പൂർത്തിയായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 23ന് ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കുശേഷം ഇടവകദിന പരിപാടികൾ നടത്തപ്പെടും. ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ. ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ ഇടവകദിന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഏപ്രിൽ 1 ന് ഭദ്രാസനത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റ തിരുമേനിയുടെ ‘ ഭദ്രാസന അധ്യക്ഷൻ’ എന്ന നിലയിലുളള ട്രിനിറ്റി ദേവാലയത്തിലേക്കുളള ആദ്യ സന്ദർശനം ശ്രദ്ധേയമാക്കി മാറ്റുന്നതിനുളള ഒരുക്കത്തിലാണ് ട്രിനിറ്റി കുടുംബം.

 

അന്നേദിവസം രാവിലെ 8 മണിക്കു നടത്തപ്പെടുന്ന വിശുദ്ധ കുർബാന മധ്യേ ഇടവകയിലെ 19 കുട്ടികൾ തിരുമേനിയിൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കും. ഇടവകദിന സമ്മേളനത്തിൽ ഈ വർഷം 70 വയസ് പൂർത്തിയാക്കിയ ഇടവക ജനങ്ങളെ ആദരിയ്ക്കും. ഇടവകയിൽ നിന്നും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇടവകാംഗങ്ങളെയും വിദ്യാർത്ഥികളെയും ആദരിയ്ക്കും. ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. മാത്യൂസ് ഫിലിപ്പ് (വികാരി) : 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) :713 408 7394 തോമസ് മാത്യു(ജീമോൻ സെക്രട്ടറി) : 407 718 4805

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.