You are Here : Home / USA News

എഫ്‌സിസി ടെക്‌സാസ് കപ്പ്‌ സോക്കർ ടൂര്‍ണമെന്റ് : ഡാളസ് ഡൈനാമോസ് ചാമ്പ്യൻമാർ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 19, 2016 10:51 hrs UTC

ഡാലസ്: ഡാലസിൽ നടന്ന അഞ്ചാമത് ടെക്‌സാസ് കപ്പ്‌ ഓപ്പണ്‍ സോക്കർ ടൂര്‍ണമെന്റിൽ ഡാളസ് ഡൈനാമോസ് ചാമ്പ്യൻമാർ. ഫൈനലിൽ ഹൂസ്റ്റൺ സ്ട്രൈക്കേഴ്സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ചാമ്പ്യരായത്. ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് റണ്ണേഴ്സ് അപ്പ് ആയി. ഒക്ലഹോമ കൈരളി എഫ്സി , ഹൂസ്റ്റൺ കേരളാ ടൈഗേർഴ്സ് എന്നീ ടീമുകൾ സെമി ഫൈനലിൽ പുറത്തായപ്പോൾ ടൂർണമെന്റിന്റെ ആതിഥേയരും മുൻ ചാമ്പ്യരുമായ ഫുട്‌ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) , ക്വാര്‍ട്ടര്‍ ഫൈനലിൽ ഡൈനാമോസിനോട് 3 - 2 നു പരാജയപ്പെടുകയായിരുന്നു. ടൂർണമെന്റിൽ ആറു ഗോൾ നേടി ഒക്ലഹോമയുടെ ജോഷ് വർഗീസ്‌ ടോപ് സ്‌കോറര്‍ക്കുള്ള ഗോൾഡൻ ബൂട്ട് ട്രോഫി നേടി. മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി ജിബി എബ്രഹാം (ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ് ) , മികച്ച ഡിഫൻഡർ ഏയ്‌സൺ ആന്റോ (ഡാലസ് ഡൈനാമോസ്) , മികച്ച ഗോളിയായി മൈക്കിൾ ജോൺ (ഡാലസ് ഡൈനാമോസ് ) എന്നിവരും മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത ട്രോഫികൾ സ്വന്തമാക്കി.

 

 

ഡാലസ് , ഹൂസ്റ്റൺ, ഒക്ലഹോമ സിറ്റി തുടങ്ങിയ നഗരങ്ങളിൽ നിന്നായി ഒൻപതു ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുത്തത്. മൂന്നു പൂളുകളിലായി ലീഗ് റൗണ്ടുകളും തുടർന്നു നോക്ക്ഔട്ട് മത്സരങ്ങളും നടന്നു. ഇഞ്ചോടിഞ്ചു പോരാട്ടമാണ് മിക്ക മത്സരങ്ങളിലും അരങ്ങേറിയത്. മികച്ച രീതിയിൽ ടൂർണമെന്റ് ഒരുക്കി ആതിഥേയരായ എഫ്സിസിയും ടീമുകളുടെ പ്രശംസ നേടി. ഗ്രാന്റ് സ്പോണ്‍സർ ജോജോ കോട്ടക്കൽ (ജോജോ കാർ സർവീസ് ) , ഷിനു പുന്നൂസ് എക്സ്പ്രസ്സ് ഫാർമസി കരോൾട്ടൻ (ഗോൾഡ് സ്പോൺസർ) എന്നിവർ യഥാക്രമം വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുളള ട്രോഫികൾ സമ്മാനിച്ചു.

 

നെക്സ്റ്റ് ലെവൽ ടാക്സ് സിൽവർ സ്പോൺസറും ബിനോയ് ചെന്നൈ കഫേ എംവിപി ട്രോഫി സ്പോൺസറും ആയിരുന്നു. പ്രദീപ് ഫിലിപ്പ് (പ്രസിഡന്റ്), നവീൻ വിപിൻ (ട്രഷറര്‍), മനോജ് പൗലോസ്, ലിനോയ് ജോയ് ( എഫ് സി സി കോച്ചസ്) ജിബി ജോൺ ,സഞ്ജു നൈനാന്‍ , വിനോദ് ചാക്കോ , വറുഗീസ് തോമസ് (ജോസ്) (ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്) എന്നിവരായിരുന്നു വിജയകരമായി സമാപിച്ച പ്രവാസി ടൂർണമെന്റിനു നേതൃത്വം നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.