You are Here : Home / USA News

ഡാലസിൽ ചിത്രരചനാ മത്സരം ഒക്ടോബർ 29ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 19, 2016 10:57 hrs UTC

ഡാലസ് ∙ ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആന്റ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി വർഷംതോറും സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഈ വർഷം ഒക്ടോബർ 29ന് ഗാർലന്റ് ബ്രോഡ് വേയിലുളള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30ന് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുളള വിദ്യാർത്ഥികൾ ഹാളിൽ എത്തിചേരണം. മുൻ കൂട്ടിയുളള റജിസ്ട്രേഷൻ നിർബന്ധമല്ല. മത്സരത്തിൽ വിജയികളാകുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഐസിഇസി സെക്രട്ടറി ഷിജു ഏബ്രഹാം, കെഎഡി സെക്രട്ടറി റോയ് കൊടുവത്ത് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് - ഹരിദാസ് തങ്കപ്പൻ : 214 908 5686, അനശ്വർ മാമ്പിളളി : 214 997 1385, സുധീർ പി. : 972 325 1409

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.