You are Here : Home / USA News

കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 20, 2016 10:37 hrs UTC

സതീശന്‍ നായര്‍

 

ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മദ്ധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. പ്രധാനമായും മദ്ധ്യമേഖലാ സംസ്ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോണ്‍സില്‍, മിനസോട്ട, മിസ്സൂരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഏകദിന സംഗമം എന്തുകൊണ്ടും അവിസ്മരണീയമായി. വളരെ കൃത്യതയോടുകൂടി ഭജന്‍, ഗണപതിപൂജ, സരസ്വതി പൂജ എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. ചിന്മയ മിഷന്‍ കാനഡയില്‍നിന്നും ആചാര്യ സച്ചിന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മദ്ധ്യമേഖലാ ഹിന്ദു സംഗമം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. "ഇവലൂഷന്‍ ഓഫ് ഹാപ്പിനെസ്' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം സദസ്സിനു വളരെയധികം സംതൃപ്തിയേകി.

 

 

കൂടാതെ ഡോ. വിക്രാന്ത് സിംഗ് തോമര്‍ മുഖ്യ പ്രഭാഷകനായിരുന്നു. നാഷണല്‍ ട്രെയിനറും മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമായ അദ്ദേഹം "ഹൗ ടു ബി എ മാസ്റ്റര്‍ ഓഫ് ആള്‍ സര്‍ക്കംസ്റ്റന്‍സ്' എന്ന വിഷയത്തില്‍ വിശദമായി പ്രഭാഷണം നടത്തി. ചടങ്ങില്‍ മിഡ്‌വെസ്റ്റ് മേഖലാ സംഗമം ചെയര്‍മാന്‍ പ്രസന്നന്‍പിള്ള അധ്യക്ഷനായിരുന്നു. സംഗമത്തോടനുബന്ധിച്ച് വിമന്‍സ് ഫോറം മീറ്റിംഗും നടത്തുകയുണ്ടായി. ഫോറം ചെയര്‍ ഡോ. സുനിത നായര്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ജിയോപാര്‍ഡി ക്വിസ് മത്സരവും നടത്തുകയുണ്ടായി. മത്സരത്തില്‍ ഒന്നാംസ്ഥാനം ഗോവിന്ദ് പ്രഭാകര്‍ നേടി. പി.എസ്സ് നായര്‍, ആനന്ദ് പ്രഭാകര്‍ എന്നിവര്‍ "സ്വന്തം ഭവനത്തില്‍ സ്ത്രീകളുടെ കര്‍ത്തവ്യം', "നവരാത്രിയുടെ പ്രാധാന്യം' എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിശദമായി പ്രതിപാദിച്ചു.

 

 

"സനാതന ധര്‍മ്മവും സാധാരണ ജനങ്ങളും' എന്ന വിഷയത്തില്‍ "കെ.എച്ച്.എന്‍.എ സ്പിരിച്വല്‍ ഫോറവും', "എന്റെ വേദവും' സംയുക്തമായി സനാതന ധര്‍മ്മം സാധാരണ ജനങ്ങള്‍ക്ക് എങ്ങന പ്രയോജനപ്പെടുത്തി നല്ല നിലയില്‍ ജീവിതം സാക്ഷാത്കരിക്കുവാന്‍ സാധിക്കുമെന്ന് വിശദമായി പ്രതിപാദിച്ചു. ആനന്ദ് പ്രഭാകറും, ബിജു കൃഷ്ണനുംകൂടി നടത്തിയ ഈ സെമിനാര്‍ ഏവര്‍ക്കും വളരെയധികം പ്രയോജനപ്രദമായി. ചടങ്ങില്‍ രാധാകൃഷ്ണന്‍ നായര്‍, ഉമാ രാജ അനിലാല്‍ ശ്രീനിവാസന്‍, ശ്യാം പരമേശ്വരന്‍ എന്നിവര്‍ അവതരിപ്പിച്ച കാവ്യസന്ധ്യയും നടന്നു. 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ ശുഭാരംഭവും ഹിന്ദു സംഗമത്തോടനുബന്ധിച്ച് നടന്നു. മദ്ധ്യമേഖലാ ഹിന്ദുസംഗമം ചെയര്‍മാന്‍ പ്രസന്നന്‍പിള്ള ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശുഭാരംഭത്തിന്റെ ഉദ്ഘാടനം കെ.എച്ച്.എന്‍.എ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.

 

 

തദവസരത്തില്‍ സെക്രട്ടറി രാജേഷ് കുട്ടി, ട്രഷറര്‍ സുദര്‍ശന കുറുപ്പ്, കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ സതീശന്‍ നായര്‍, മിഡ്‌വെസ്റ്റ് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എം.എന്‍.സി നായര്‍, ജോയിന്റ് ട്രഷറര്‍ രഘുനാഥന്‍ നായര്‍, ബോര്‍ഡ് മെമ്പര്‍മാരായ പി.എസ് നായര്‍, വി. ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ്, ട്രസ്റ്റിമെമ്പര്‍മാരായ രാധാകൃഷ്ണന്‍, ശിവന്‍ മുഹമ്മ, വിനോദ് വരപ്രവന്‍, അരവന്ദ് പിള്ള, സുധീര്‍ പ്രയാഗ, വിമന്‍സ് ഫോറം ചെയര്‍ സുനിതാ നായര്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍കുമാര്‍ പിള്ള, ടി.എന്‍. നായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വിവിധ പരിപാടികള്‍ക്ക് ലക്ഷ്മി വാര്യരും ലക്ഷ്മി നായരും നേതൃത്വം നല്‍കി. അനിലാല്‍ ശ്രീനിവാസന്‍, അരവിന്ദ് പിള്ള, ദേവി ജയന്‍ തുടങ്ങിയവര്‍ എം.സിമാരായിരുന്നു. സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സുവനീറിന്റെ ആദ്യപ്രതി ഡോ. വിക്രാന്ത് സിംഗിനു സുവനീര്‍ എഡിറ്റര്‍ മഹേഷ് കൃഷ്ണന്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.

 

 

സംഗമത്തോടനുബന്ധിച്ച് പ്രസിഡന്റ് സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ജനറല്‍ബോഡി മീറ്റിംഗും നടന്നു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു. മുന്‍ പ്രസിഡന്റും ബൈലോ ചെയര്‍മാനുമായ മന്‍മഥന്‍ നായര്‍ ബൈലോ സംബന്ധമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു. വളരെ വിജയപ്രദമായി മദ്ധ്യമേഖലാ ഹിന്ദുസംഗമത്തിനു നേതൃത്വം നല്‍കിയ പ്രസന്നന്‍ പിള്ളയേയും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച എല്ലാ ടീം അംഗങ്ങളേയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദനം അറിയിച്ചു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.