You are Here : Home / USA News

ഡാളസ്സില്‍ രാമായണം കഥാവായനാ വാരം ഒക്ടോബര്‍ 24 മുതല്‍ 28 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 20, 2016 10:43 hrs UTC

ഇര്‍വിംഗ് (ഡാളസ്): ഹൈന്ദവ പുരാണത്തിലെ രാമായണം കഥാ വായനാ വാരം ഒക്ടോബര്‍ 24 മുതല്‍ 28 വരെ ഡാളസ്സില്‍ സംഘടിപ്പിക്കുന്നു. ഇര്‍വിംഗ് മെക്കാര്‍തറിലുള്ള രാധാ ഗോവിന്ദ്് ദമില്‍ വെച്ചു വൈകിട്ട് 7 മുതല്‍ 8.30 വരെയാണ് രാമായണത്തില്‍ നിന്നുള്ള കഥകളും, സീതാ രാമന്‍ ഭജനകളും നടക്കുന്നത്. രാമ ഭക്തനായ തുളസി ദാസിന്റെ ഏറ്റവും പ്രസിദ്ധമായ രാമായണത്തില്‍ നിന്നും പ്രശസ്തമായ നിരവധി പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് വര്‍ഷം പഴക്കം വരുന്ന കഥകളുടെ മൂല്ല്യം നഷ്ടപ്പെടാതെ ഇന്നും നിലനില്‍ക്കുന്ന ജഗത് ഗുരു ശ്രീ കൃപാലുവിന്റെ ശിഷ്യനായ സ്വാമി നികിലാന്ദജിയാണ് കഥാ പാരായണത്തിന് നേതൃത്വം നല്‍കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. എല്ലാ ദിവസവും പരിപാടികള്‍ക്കു ശേഷം രാത്രി 8 മണിക്ക് ഡിന്നര്‍ ഉണ്ടായിരിക്കുമെന്ന് അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 469 909 1008 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.