You are Here : Home / USA News

മദര്‍ തെരേസയെ അനുസ്മരിച്ച് ഒട്ടാവയിലെ വിശ്വാസി സമൂഹം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 21, 2016 10:32 hrs UTC

ഒട്ടാവ: കാനഡയിലെ സീറോമലബാര്‍ അ പ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിനു കീഴിലുള്ള ഒട്ടാവയിലെ സെന്റ് മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയ ത്തിന്റ ആഭിമുഖ്യത്തില്‍ വത്തിക്കാന്‍ നുന്‍ഷിയേ ച്ചറിന്റേയും, മദര്‍ തെരേസയുടെ പൗരത്വംകൊണ്ട് അനുഗ്രഹീതമായ ഇ ന്ത്യയുടേയും മദര്‍ തെരേസയുടെ ജന്മപൈത്യകം അവകാശ െപ്പടുന്ന അല്‌ബേനിയ, മാസിഡോണിയ, കോസോവോ എന്നീ രാജ്യങ്ങളുടെ എംമ്പസികളുടേയും പങ്കാളിത്തത്തോടെ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ക്യതജ്ഞതാബലിയും പൊതുസമ്മേളനവും ഒട്ടാവ സെന്റ് ജോണ്‍ ദ അപ്പോസ്തല്‍ ദൈവാലയത്തില്‍ അത്യാഘോഷപൂര്‍വ്വം നട ത്തപ്പെട്ടു. മാര്‍പാപ്പായുടെ കാനഡായിലെ പ്രതിനിധി ആര്‍ച്ചു ബിഷപ്പ് ലുയിജി ബൊനാത്സി, ഒട്ടാവ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ്, കാനഡയിലെ സീറോമലബാര്‍ അ പ്പസ്‌തോലിക് എക്‌സാര്‍ക്ക് ബിഷപ്പ് ജോസ് കല്ലുവേലില്‍, ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ വിഷ്ണുപ്രകാശ്, അല്‌ബേനിയന്‍ അംബാസിഡര്‍ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ലുല്‍സിം ഹിസേനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

വിശുദ്ധകുര്‍ബാനയ്ക്കു മുമ്പായി മദര്‍ തേരസയുടെ തിരുശേഷിപ്പും ഇന്ത്യയില്‍ നിന്നുള്ള നാലു വിശുദ്ധരുടേയും ചിത്രങ്ങളും വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് മുപ്പത്തിയാറംഗ നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങള്‍ ആചാരപരമായ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ ഒട്ടവ ആര്‍ച്ച് ബിഷ് ടെറന്‍സ് പ്രെന്‍ഡര്‍ഗെസ്റ്റ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ്പ് ലുയിജി ബൊനാത്സി, ബിഷപ്പ് ജോസ് കല്ലുവേലില്‍, വിവിധരൂപതകളിലും സന്യാസസഭകളിലും നിന്നുള്ള പതിനെട്ടോളം വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിവിധ സന്യാസസഭകളില്‍ നിന്നുള്ള ഇരുപതോളം സന്ന്യാസിനികളും വിവിധരാജ്യക്കാരായ എഴുനൂറോളം വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

 

 

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം ഫാദര്‍ സെബാസ്റ്റ്യന്‍ അരീക്കാട്ട് വായിച്ചു. ഒട്ടാവയിലെ സെന്റ് മദര്‍ തെരേസ സീറോമലബാര്‍ ദൈവാലയ ത്തിന്റ വെബ്‌സൈറ്റിന്റ ഉദ്ഘാടനം വ ത്തിക്കാന്‍ നുന്‍ഷിയോ ആര്‍ച്ചു ബിഷപ്പ് ലൂയിജി ബൊനാത്സി നിര്‍വ്വഹി ച്ചു. ഇന്ത്യയുടെ കാനഡായിലെ ഹൈക്കമ്മീഷണര്‍ ശ്രീ. വിഷ്ണുപ്രകാശ്, അല്‌ബേനിയന്‍ അംബാസിഡര്‍ എര്‍മല്‍ മൂസ, മാസിഡോണിയന്‍ അംബാസിഡര്‍ ശ്രീ ടോണി ദിമോസ്കി, കോസോവോ അംബാസിഡര്‍ ലുല്‍സിം ഹിസേനി, ഫാദര്‍ ലിന്‍സേ ഹാരിസണ്‍ എന്നിവര്‍ മദര്‍ തെരേസയെ അനുസ്മരി ച്ച് ചടങ്ങില്‍ സംസാരി ച്ചു.

 

 

അല്‌ബേനിയ, മാസിഡോണിയ, കോസോവോ എന്നീരാജ്യങ്ങളുടെ എംമ്പസികളുടെ ആഭിമുഖ്യ ത്തില്‍ മദര്‍ തെരേസയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനവും തുടര്‍ന്ന് സ്‌നേഹവിരുന്നും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. പങ്കെടുക്കാനെ ത്തിയ എല്ലാവര്‍ക്കും ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ സ്വാഗതവും ഒട്ടാവ സെന്റ് മദര്‍ തെരേസ സീറോ മലബാര്‍ ദൈവാലയവികാരി ഫാദര്‍ ജോര്‍ജ് ദാനവേലില്‍ ക്യതജ്ഞതയും അര്‍പ്പിച്ചു. വിവിധരാജ്യക്കാരായ നാനാജാതിമതസ്ഥര്‍ ഒരുമിച്ചുകൂടി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ഥിച്ച്, മദര്‍ തേരസയുടെ തിരുശേഷിപ്പും ചുംബിച്ച് ഭക്ത്യാദരവുകള്‍ പ്രകടിപ്പിക്കുന്നത് ദൈവതിരുമുമ്പില്‍ മദര്‍തെരേസയ്ക്കു ലഭിച്ച സ്ഥാനംപോലെ തന്നെ മനുഷ്യമനസ്സുകളിലെയും സ്ഥാനം വെളിവാക്കാനുതകുന്നതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.