You are Here : Home / USA News

ടെക്സസിൽ ഏർലി വോട്ടിങ്ങ് ഒക്ടോബർ 24ന് ആരംഭിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, October 22, 2016 12:23 hrs UTC

ഓസ്റ്റിൻ ∙ നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനുളള ഏർലി വോട്ടിങ്ങ് ടെക്സസിൽ ഒക്ടോബർ 24 തിങ്കളാഴ്ച ആരംഭിക്കും. ഡാലസ്, ടെറന്റ് കൗണ്ടി, ഡെന്റൻ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളും സമയവും പ്രസിദ്ധീകരിച്ചു. ടെക്സസ് സംസ്ഥാനത്തു വോട്ട് രേഖപ്പെടുത്തുവാൻ വരുന്നവർ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്ന് പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. കൺസീൽഡ് ഗൺ പെർമിറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങി ഏതിനും തിരിച്ചറിയൽ കാർഡാണ് കൈവശം കരുതേണ്ടത്. കോളേജ് ഐഡി അനുവദനീയമല്ല. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ അഫിഡവിറ്റ് ഒപ്പിട്ടു നൽകണം. ഇത്തവണ കൂടുതൽ വോട്ടർമാർ നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. തിരഞ്ഞെടുപ്പ് ദിനമായ നവംബർ 8 വരെ കാത്തിരുന്നാൽ ഒരു പക്ഷേ വോട്ട് രേഖപ്പെടുത്തുവാൻ അവസരം നഷ്ടപ്പെടുമോ എന്ന ഭയമാണ് നേരത്തെ വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്. വോട്ടിങ്ങ് ശതമാനത്തിൽ മുൻപന്തിയിൽ നില്ക്കുന്ന ടെക്സസ് സംസ്ഥാനം റിപ്പബ്ലിക്കന്റെ ഉരുക്കു കോട്ടയായിട്ടാണ് ഇതുവരെ നില നിന്നിട്ടുളളത്. ഇത്തവണ ഇതിൽ മാറ്റം വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിന് പിന്തുണ നൽകുന്നതിന് ഗവർണർ പോലും ഇതുവരെ പരസ്യമായി മുന്നോട്ടു വന്നിട്ടില്ല എന്നതും ആശങ്കയുളവാക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.