You are Here : Home / USA News

ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കൂദാശ ചെയ്യുന്നു

Text Size  

Story Dated: Saturday, October 22, 2016 12:25 hrs UTC

ന്യൂയോർക്ക്∙ 2016 ഒക്ടോബർ 28, 29 തീയതിളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സക്കറിയാ മാർ നിക്കോളവാസ് മെത്രാപ്പോലീത്ത ഓർത്തഡോക്സ് സഭയുടെ CTലെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് കൂദാശ ചെയ്തു ദൈവിക ആരാധനയ്ക്കായി പ്രതിഷ്ഠിച്ച് സമർപ്പിക്കുന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ പ്രധാന പട്ടണങ്ങളിലും ഒന്നിൽ അധികം ദേവാലയങ്ങൾ ഉണ്ട്. കനക്ടികട്ടിലുള്ള സഭാ മക്കൾ രണ്ടും മൂന്നും മണിക്കൂർ‍ യാത്ര ചെയ്തായിരുന്നു ആരാധനയിൽ സംബന്ധിക്കുവാൻ NY-NJ-MA എന്നിവിടങ്ങളിൽ പോയിക്കൊണ്ടിരുന്നത്. ഇതിനു പരിഹാരമായി CTലെ സഭാ മക്കൾ ഒത്തു ചേർന്ന് ഒരു ഇടവക രൂപീകരിക്കുവാനുള്ള ശ്രമം ആരംഭിച്ചു.

 

 

ഇതിന്റെ ഫലമായി 2010ൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന മാത്യൂസ് മാർ ബർന്നാസ് മെത്രാപ്പോലീത്താ നലെ ആദ്യത്തെ മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്കു അനുവാദം നൽകി. 2010 സെപ്തംബർ 11ന് മാത്യൂസ് മാർ ബർന്നബാസ് മെത്രാപ്പോലീത്തയുടെയും സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയും വറുഗീസ് ഡാനിയേൽ അച്ചൻ വികാരി ആയിരിക്കെ CTലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പ്രതിഷ്ഠയും, പ്രഖ്യാപനവും ഉദ്ഘാടനവും നടത്തി കുർബാന അർപ്പിച്ചു. സ്വന്തമായി ദേവാലയം ഇല്ലാതിരുന്നതിനാൽ കഴിഞ്ഞ 5 വർഷങ്ങളായി വിവിധ എപ്പിസ്കോപ്പൽ പള്ളികളിലായി ഫാ. വർഗീസ് ഡാനിയേൽ, ഫാ. ഫിലിപ്പോസ് സക്കറിയ, ഫാ. ആൻഡ്രൂ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിൽ ആരാധന നടത്തി വരികയായിരുന്നു.

 

കേവലം 25 കുടുംബങ്ങൾ മാത്രമേയുള്ളൂ എങ്കിലും എല്ലാവരുടെയും ആത്മാർത്ഥമായ സഭാ സ്നേഹവും വിശ്വാസവും സഹകരണവും വികാരി ഫാ. എബ്രഹാം ഫിലിപ്പിന്റെ അശ്രാന്ത പരിശ്രമവും വിശ്വാസികളുടെ ഉദാര സഹായങ്ങളും നിമിത്തം CTൽ ഒരു പള്ളി പണിയുന്നതിന് സഹായകമായി. ഇടവകയുടെ കൂദാശയ്ക്കും അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും വികാരി ഫാ. എബ്രഹാം ഫിലിപ്പ്, ട്രസ്റ്റി (അനൂപ് കെ. മാത്യു), സെക്രട്ടറി (ബ്ലെസൺ വർഗീസ്), മാനേജിങ് കമ്മിറ്റി അംഗങ്ങൾ മുതലായവർ നേതൃത്വം നൽകുന്നു. ഒക്ടോബർ 28, 29 ദിവസങ്ങളിൽ നടക്കുന്ന ദേവാലയ കൂദാശയിലും, 29 ശനിയാഴ്ച നടക്കുന്ന കുർബാനയിലും അതിനെ തുടർന്നുള്ള സ്നേഹവിരുന്നിലും സംബന്ധിച്ച് ഇടവകയെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു.

 

വാർത്ത ∙ സൂസൻ മുതിരക്കാലായിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.