You are Here : Home / USA News

കേരളത്തിന്റെ അറുപതാം ജന്മദിന വാർഷികാഘോഷങ്ങൾ വാഷിംഗ്ടണിൽ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 22, 2016 12:30 hrs UTC

വാഷിങ്ടൻ∙ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും പ്രവാസിയുടെ ദുഖങ്ങളും പേറുന്ന മേരിലാന്റ്, വാഷിങ്ടൻ ഡി.സി, വിർജീനിയ എന്നിവിടങ്ങളിലെ മലയാളികൾ കേരളോത്സവം സംഘടിപ്പിക്കുന്നു. മലയാള നാടിന്റെ അറുപതാം പിറന്നാൾ ഒരു അനുഭവമാക്കി മാറ്റുവാൻ ഒരാണ്ടു നീളുന്ന ഒരു കലാ-സാംസ്കാരികോത്സവം. വൈവിധ്യമാർന്ന കലാപരിപാടികൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, അനേകം സമ്മേളനങ്ങൾ, കേരളത്തിൽ നിന്നുള്ള കലാ-സാംസ്കാരിക-സാഹിത്യ- രാഷ്ട്രീയ പ്രതിഭകളുടെ സാന്നിധ്യം എന്നിവകൊണ്ട് അന്വർത്ഥമാകുന്ന ഒരു വർഷം. ഒക്ടോബർ 30ന് മേരിലാന്റിലെ ലോറൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിലാണ് കേരളോത്സവത്തിന് തിരിതെളിയുന്നത്. ഉദ്ഘാടനം വൈകിട്ട് 3 മണിക്ക് ആരംഭിക്കും. 4 മണിക്ക് സ്കൈലനൻ, സ്കൈപാസ് അണിയിച്ചൊരുക്കുന്ന ‘ടു ലാലേട്ടൻ ബൈ ശ്രീക്കുട്ടൻ’ എന്ന വമ്പൻ കലാപരിപാടി അരങ്ങേറും. ഗായകൻ എം.ജി. ശ്രീകുമാർ, നർത്തകിയും അഭിനേത്രിയും ഗായികയുമായ രമ്യാനമ്പീശൻ, ഹാസ്യത്തിന് പുത്തൻ ആവിഷ്കാരമേകുന്ന രമേഷ് പിഷാരടി എന്നിവർക്കൊപ്പം മറ്റ് അനേകം കലാകാരന്മാരും അവരുടെ പ്രതിഭ തെളിയിക്കും. ഈ മഹത്തായ സംരംഭത്തിലേക്ക് ഏവർക്കും ഹൃദയപൂർവ്വമായ സ്വാഗതം.

 

 

കൈരളി ഓഫ് ബാൾട്ടിമോർ, കെഎജിഡബ്ല്യു, കെസിഎസ് എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: കൈരളിഓഫ് ബാൾട്ടിമോർ ഡോട്ട്കോം, കെഎജിഡബ്ല്യു ഡോട്ട്കോം, കെസിഎസ് ഡോട്ട്കോം, കെഎജിഡബ്ല്യുടിക്കറ്റ്സ് ഡോട്ട്കോം. മോഹൻ മാവുങ്കൽ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.