You are Here : Home / USA News

എഡ്മണ്ടനില്‍ (കാനഡ) സി.എസ്.ഐ കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ നടത്തപ്പെട്ടു

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Tuesday, October 25, 2016 10:45 hrs UTC

എഡ്മണ്ടന്‍: സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ തോമസ് കെ ഉമ്മന്‍ തിരുമേനിയുടെ അനുമതിയോടും ആശിര്‍വ്വാദത്തോടും കൂടെ എഡ്മണ്‍ന്റണില്‍ താമസിച്ചു വരുന്ന സി എസ് ഐ സഭാ വിശ്വാസികള്‍ ആരാധനക്കും കൂട്ടായ്മക്കുമായി ഒന്നിച്ചുകൂടി വന്നു. ഒക്ടോബര്‍ 15-നു ശനിയാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റോണി പ്ലെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് ആംഗ്ലിക്കന്‍ ദൈവാലയത്തില്‍ 18 കുടുംബങ്ങളില്‍ നിന്നായി 58 ഓളം പേര്‍ ആരാധനക്കും കൂട്ടായ്മക്കുമായി കൂടിവന്നു. ബിഷപ്പിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്ക്കു സി എസ് ഐ ചര്‍ച് ടോറോന്റോ വികാരി റവ ജോര്‍ജ് ജേക്കബ് നേതൃത്വം നല്‍കി. ആരാധനയെ തുടര്‍ന്നു സ്‌നേഹവിരുന്ന് നടത്തപ്പെട്ടു. തുടര്‍ന്നും സജീവമായ കൂടിവരവുകള്‍ സാധ്യമാക്കുന്നതിനായി ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. എല്ലാ ശനിയാഴ്ചയും തുടര്‍ന്നും കൂട്ടായ്മകള്‍ നടത്തുവാന്‍ തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മി സാം ജോണ്‍ (1 780 604 6736), മി സുദീപ് അലക്‌സ് സാം (1 780 827 8151) എന്നിവരെ സമീപിക്കുക.

സാം ജോണ്‍

സുദീപ് അലക്‌സ് സാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.