You are Here : Home / USA News

മെസ്ക്കിറ്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 26, 2016 11:20 hrs UTC

ഡാലസ്∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട മെസ്ക്കീറ്റ് മാർ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2016 നവംബർ 5, 6 (ശനി, ഞായർ) ദിവസങ്ങളിൽ ഇടവക മെത്രാപ്പൊലീത്താ, അഭിവന്ദ്യ യൽദൊ മോർ തീത്തോസിന്റെ മഹനീയ സാന്നിധ്യത്തിൽ നടക്കും. ഒക്ടോബർ 30(ഞായർ) വി. കുർബാനാനന്തരം വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട് കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. നവംബർ 5 (ശനി) വൈകിട്ട് 6 മണിക്ക്, വിശ്വാസികൾ കത്തിച്ച മെഴുകുതിരികളുമേന്തി അഭിവന്ദ്യ മെത്രാപ്പൊലീത്തയെ സ്വീകരിച്ചാനയിക്കും. സന്ധ്യാ പ്രാർഥനയെ തുടർന്ന് പ്രഗത്ഭ വാഗ്മിയും വൈദിക സെമിനാരി മുൻ അധ്യാപകനും ഡാലസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ വികാരിയുമായ റവ. ഫാ. സാജൻ ടി. ജോൺ വചന പ്രഘോഷണം നടത്തും.

 

 

പളളി ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങൾ പെരുന്നാൾ ആഘോഷങ്ങൾക്കു മാറ്റുകൂട്ടും. ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാത പ്രാർഥനയും തുടർന്ന് അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും നടക്കും. സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മോർ ഗ്രീഗോറിയോസ് ബാവായിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുന്നതിനായി സമീപ ഇടവകകളിൽ നിന്നും വൈദികരും ഒട്ടനവധി വിശ്വാസികളും പെരുന്നാളിൽ പങ്കു ചേരും. മുത്തുക്കുട, കൊടി തുടങ്ങിയ പളളി ഉപകരണങ്ങളുമേന്തി, വിശ്വാസികൾ അണിനിരന്ന് ഭക്തി നിർഭരമാം വിധം നടത്തപ്പെടുന്ന ‘റാസ’ പെരുന്നാൾ ആഘോഷങ്ങൾക്ക് കൊഴുപ്പേകും. വികാരി റവ. ഫാ. പോൾ തോട്ടക്കാട്ട്, സെക്രട്ടറി പ്രിൻസ് ജോൺ, ട്രഷറർ ഷോൺ ജോർജ് എന്നിവരുടെ നേതൃത്വത്തിലുളള പളളി ഭരണ സമിതി പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടതായ ക്രമീകരണങ്ങൾ പൂർത്തീകരിച്ചു വരുന്നു. ഞായറാഴ്ച 12.15 ന് നടക്കുന്ന സ്നേഹ വിരുന്നോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാപനമാകും. ഈ വർഷത്തെ പെരുന്നാൾ ഏറ്റു കഴിക്കുന്നത് ഷോൺ ഷെറി ജോർജ് ആൻഡ് ഫാമിലി ആകുന്നു. അമേരിക്കൻ മലങ്കര അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.