You are Here : Home / USA News

കലാഭവൻ ശില്പി ഫാ. ആബേൽ അനുസ്മരണം ഹൂസ്റ്റണിൽ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 26, 2016 11:31 hrs UTC

ഹൂസ്റ്റൺ ∙ നൂറു കണക്കിന് കലാപ്രതിഭകളെയും ഒട്ടേറെ മലയാള ചലച്ചിത്ര താരങ്ങളെയും സംഭാവന ചെയ്ത കൊച്ചിൻ കലാഭവന്റെ സ്ഥാപകനും ശില്പിയുമായ ഫാ. ആബേലിന്റെ 15ാം ചരമ വാർഷിക അനുസ്മരണത്തിനായി ഹൂസ്റ്റണിലെ അച്ചന്റെ ശിക്ഷ്യഗണങ്ങളും ആരാധകരും ഒത്തുചേരുന്നു. ആബേലച്ചന്റ നേതൃത്വത്തിൽ ആരംഭിച്ച കൊച്ചിൻ കലാഭവനിൽ നിന്നും 3500ൽ പരം കലാപ്രതിഭകളാണ് വിവിധ രംഗങ്ങളിൽ പഠനം പൂർത്തീകരിച്ച് ശ്രദ്ധേയരായി തീർന്നിട്ടുളളത്. ഒക്ടോബർ 27ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ഹൂസ്റ്റണിലെ ക്രെസന്റോ സ്കൂൾ ഓഫ് ആർട്സിൽ (2200 FM 1092, Missovri City) വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിലേക്ക് എല്ലാ കലാ സ്നേഹികളെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു. ആബേലച്ചന്റെ ശിക്ഷണത്തിൽ കലാരംഗത്ത് ശ്രദ്ധേയരായി തീർന്ന പ്രശസ്ത ഗായകൻ കോറസ് പീറ്റർ, മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ ജയൻ, സംഗീതജ്ഞൻ സാജു മാളിയേക്കൽ തുടങ്ങിയവരാണ് അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് -സാജു മാളിയേക്കൽ : 832 561 0035, കലാഭവൻ ജയൻ : 281 864 4922, കോറസ് പീറ്റർ : 281 818 2738

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.