You are Here : Home / USA News

മാധ്യമശ്രീ അവാർഡിലേക്ക് ഫിലഡൽഫിയ ചാപ്റ്റർ സ്പോൺസർ തുക കൈമാറി

Text Size  

Story Dated: Wednesday, October 26, 2016 11:32 hrs UTC

ഫിലഡൽഫിയ ∙ ഹൂസ്റ്റണിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാർഡിലേക്ക് ഫിലഡൽഫിയ ചാപ്റ്റർ ആദ്യത്തെ സ്പോൺസർ തുക കൈമാറി. ഒക്ടോബർ 26 ഞായറാഴ്ച സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജോർജ്, പ്രസ് ക്ലബ് നാഷനൽ ഓഡിറ്റർ ജീമോൻ ജോർജിന് സ്പോൺസർ തുക കൈമാറി. പ്രസ്സ് ക്ലബ് മുൻ സെക്രട്ടറി വിൻസെന്റ് ഇമ്മാനുവേൽ, ചാപ്റ്റർ സെക്രട്ടറി ജോർജ് ഓലിയ്ക്കൽ ഫിലഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം വാർത്ത പത്രത്തിന്റെ ചീഫ് എഡിറ്റർ ഏബ്രഹാം മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷത്തെ മാധ്യമശ്രീ അവാർഡ് ചടങ്ങ് ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസിൽ 2016 നവംബർ 19 ശനിയാഴ്ചയാണ് അരങ്ങേറുന്നത്. വടക്കേ അമേരിക്കയിലെ മലയാളി പത്രദൃശ്യ മാധ്യമ പ്രവർത്തകരെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക സമ്മേളനവും മാധ്യമശ്രീ അവാർഡ് സമർപ്പണവുമാണ് പ്രധാനമായും നടക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ എംഎൽഎയും മുൻ മാധ്യമപ്രവർത്തകയുമായ വീണാ ജോർജാണ് അവാർഡിന് അർഹയായത്. ഒരു ലക്ഷം രൂപയും ശിൽപ്പവും അമേരിക്കൻ പര്യടനവുമാണ് അവാർഡ് ജേതാവിന് ലഭിക്കുന്നത്. ഫിലഡൽഫിയാ ചാപ്റ്ററിന്റെ സ്പോൺസർഷിപ്പിനേയും പ്രവർത്തനത്തെയു പ്രസിഡന്റ് ശിവൻ മുഹമ്മ, സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് എന്നിവർ പ്രകീർത്തിച്ചു.

 

വാർത്ത ∙ ഏബ്രഹാം മാത്യു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.