You are Here : Home / USA News

'കൊച്ചിന്‍ കോറസ്' അമേരിക്കയില്‍

Text Size  

Story Dated: Wednesday, October 26, 2016 12:56 hrs UTC

അമേരിക്കന്‍ കലാചരിത്രത്തില്‍ ഒരു നൂതന അദ്ധ്യായത്തിനു തുടക്കം കുറിച്ചുകൊണ്ട് 'കൊച്ചിന്‍ കോറസ്' എന്ന അമ്വച്ചര്‍ ഗാനമേള ട്രൂപ്പ് അമേരിക്കയിലങ്ങോളമിങ്ങോളം 1980 കളുടെ ആരംഭത്തില്‍ വിവിധ സ്‌റ്റേജുകളിലായി അനേകം ഷോകള്‍ അരങ്ങേറി. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം, കണ്ടുമടുത്ത പതിവു സ്റ്റാര്‍ ഷോകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഈ ഗാനവിരുന്നിനെ അവര്‍ ഹൃദയത്തിലേറ്റി. അതുകൊണ്ടുതന്നെ അധികം താമസിയാതെ തന്നെ വീണ്ടും അവര്‍ അമേരിക്കയിലെത്തി. കോറസ് പീറ്ററിന്റെ നേതൃത്വത്തില്‍ നാലു പ്രശ്‌സ്ത ഗായകരാണു ഒരേ സമയം വേദിയില്‍ അണിനിരന്നത്.

 

പീറ്ററിനേക്കൂടാതെ വില്യംസ്, ബേണി, പിന്നണി ഗായിക ജെന്‍സി എന്നിവര്‍ സംഗീത മാരിയുടെ പെരുമഴ ചൊരിഞ്ഞു. മറ്റുള്ള കലാകാരന്മാര്‍ക്കും തുല്യപ്രാധാന്യമാണ് നല്‍കിയിരുന്നത്. ബേണി, വില്യംസ് എന്നിവര്‍ ഗിത്താര്‍ തന്ത്രികളില്‍ സ്വരമാധുരി മീട്ടിയപ്പോള്‍, ജേക്കബ് ഡ്രംസിലും, ജോര്‍ജ് തബലയിലും താളത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. ഭാരത് എയ്ഡ് അസോസിയേഷനായിരുന്നു ഈ ഗ്രൂപ്പിന്റെ സ്‌പോണ്‍സേഴ്‌സ്. പ്രശസ്ത കലാകാരന്‍ ഫ്രെഡ് കൊച്ചിന്‍ പ്രധാന സൂത്രധാരനായിരുന്ന ഈ പരിപാടിയില്‍ അദ്ദേഹത്തോടൊപ്പം ശ്രീമാന്‍ രാജന്‍ മാരേട്ട്, പി.ഉദയഭാനു, രാജു മൈലപ്രാ എന്നിവര്‍ കൈകോര്‍ത്തു. അമേരിക്കയില്‍ കോറസിന് വീണ്ടുമൊരു താവളമൊരുക്കുവാനുള്ള ശ്രമത്തിലാണ് ഇതിന്റെ പ്രവര്‍ത്തകര്‍- കോറസ് പീറ്റര്‍ തന്നെ ഈ സംഘത്തിനു നേതൃത്വം നല്‍കും. ഫ്രെഡ് കൊച്ചിന്‍ പേട്രനായി പ്രവര്‍ത്തിക്കും. എല്ലാ വേദികള്‍ക്കും അനുയോജ്യമായ 'ഗാനമേള' കളായിരിക്കും ഇവര്‍ അവതരിപ്പിക്കുന്നത്. താങ്ക്‌സ്ഗിംവിഗ്, ക്രിസ്തുമസ്, ന്യൂഇയര്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുവാനുള്ള പരിപാടികള്‍ അണിയറയില്‍ ഒരുങ്ങികഴിഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രെഡ് കൊച്ചിന്‍- 609-582-5767 കോറസ് പീറ്റര്‍- 281-818-2738

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.