You are Here : Home / USA News

"തേനിലും മധുരം"

Text Size  

Story Dated: Thursday, October 27, 2016 11:29 hrs UTC

ഒക്ടോബർ 30 നു സാധക സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനസദ്യ "തേനിലും മധുരം" ഒരുക്കങ്ങൾ പൂർത്തിയാവുന്നു ന്യൂ യോർക്ക് : പ്രശസ്ത സാധക സ്കൂൾ ഓഫ് മ്യൂസിക്, ഒക്ടോബർ 30 നു ന്യൂയോർക്കിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തീയ ഗാനസദ്യ "തേനിലും മധുരം" ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. 136, Sunset Road, Blauvelt , New york - 10913 ആണ് വേദി പ്രശസ്ത മ്യൂസിക് ഡയറക്ടറും , ഗായകനുമായ സാംസൺ കോട്ടൂർ , കീബോർഡിൽ വിസ്മയങ്ങൾ വിരിയിക്കുന്ന സുപ്രിസിദ്ധ സുനിൽ സോളമൻ , അമേരിക്കൻ സംഗീത സദസുകളിൽ നിറ സാന്നിധ്യമായ , അമേരിക്കൻ മലയാളികളുടെ അഭിമാനം വയലിൻ വിദഗ്ധൻ ശ്രി വയലിൻ ജോർജ് എന്നിവരോടൊപ്പം സാധക സ്കൂൾ ഓഫ് മ്യൂസിക്കിൽ സംഗീതം അഭ്യസിക്കുന്ന ഭാവി വാഗ്ദാനമായ കുട്ടികളും ഈ പ്രോഗ്രാമിൽ അണിനിരക്കുന്നതായി സാധക സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ സാധക അലക്സ് അറിയിച്ചു. 5:30 നു ആരംഭിക്കുന്ന ഈ പ്രോഗ്രാമിലേക്കു ഫ്രീ എൻട്രി ആയിരിക്കുമെന്നും , സംഗീത പ്രേമികളെ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകർ അറിയിച്ചു

 

വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.