You are Here : Home / USA News

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ടെലിഫോൺ ഡിബേറ്റ് നവംബർ 1ന്

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, October 27, 2016 11:58 hrs UTC

ഹൂസ്റ്റൺ∙ അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് ദിവസങ്ഹൾ ശേഷിക്കെ കേരളാ ഡിബേറ്റ് ഫോറം, യുഎസ്എ അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലി സംവാദം- നവംബർ 1 ചൊവ്വ വൈകുന്നേരം 8 മണി മുതൽ (ന്യൂയോർക്ക് ടൈം)കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ഇവിടുത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തിരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കൻ പൗരന്മാരെപ്പോലെ തന്നെ കേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിൻതലമുറയേയും ബാധിക്കുന്നു.

 

 

ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡൊണാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി ക്ലിന്റൺ, എന്നിവര്‍ക്കായി ഇരുചേരികളിൽ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളി പ്രമുഖർ സംവാദത്തിൽ പങ്കെടുക്കുന്നു. ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കൻ പ്രസിഡൻഷ്യൽ സംവാദത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കക്ഷിഭേദമന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലർത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രിയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ടതാണ്. കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, ഔദ്യോഗികമായി ഒരു പാർട്ടിയേയും പിൻതുണക്കുന്നില്ല. അതുപോലെ ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാരംഗത്തും മാധ്യമരംഗത്തും സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ നിലകൊള്ളുന്നത്.

 

 

 

അതിനാൽ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവർത്തകരേയും മാധ്യമങ്ങളേയും ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യുഎസ്എ സ്വാഗതം ചെയ്യുന്നത്. ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ സംവാദത്തിൽ അമേരിക്കയിലെ നാനാഭാഗങ്ങളിൽ നിന്നായി 300ൽ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ബൃഹത്തായ തിരഞ്ഞെടുപ്പ് സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും പങ്കെടുക്കുന്ന എല്ലാവരുടെയും പൂർണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. നവംബർ 1 ചൊവ്വ വൈകുന്നേരം (8 മണി മുതൽ ന്യൂയോർക്ക് ടൈം-ഈസ്റ്റേൺ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 8 പിഎം എന്ന ഈസ്റ്റേൺ സ്റ്റാൻഡാർഡ് സമയത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോൺ ഡയൽ ചെയ്ത് ടെലികോൺഫറൻസ് ഡിബേറ്റിൽ പ്രവേശിക്കാവുന്നതാണ്.

 

ടെലികോൺഫറൻസ് ഡിബേറ്റിൽ സംബന്ധിക്കുന്നവർ സെൽഫോൺ ഉപയോഗിക്കുന്നതിനേക്കാൾ അഭികാമ്യം ലാൻഡ് ഫോൺ ഉപയോഗിക്കുന്നതാണ്. ടെലികോൺഫറൻസ് ഡിബേറ്റിലേക്കായി ഡയൽ ചെയ്യേണ്ട നമ്പർ : 1-605-562-3140, അക്സസ് കോഡ് : 605988 കൂടുതൽ വിവരങ്ങൾക്ക് - എ.സി. ജോർജ്ജ് : 832-295-1487, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഓലിയാൽകുന്നേൽ : 713-679-9950, സജി കരിമ്പന്നൂർ : 813-263-6302, തോമസ് കൂവള്ളൂർ : 914-409-5772, ടോം വിരിപ്പൻ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, റെജി ചെറിയാൻ: 404-425-4350,

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.