You are Here : Home / USA News

ഡാലസ് അമ്മ മലയാളം സാഹിത്യസംഗമം:പ്രമുഖരെ ആദരിച്ചു

Text Size  

Story Dated: Thursday, October 27, 2016 12:02 hrs UTC

ഡാലസ്∙ അമ്മ മലയാളം ദേശീയ സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി സാഹിത്യ സാമൂഹ്യ കലാ രംഗങ്ങളിൽ സർഗാത്ക സംഭാവനകൾ അർപ്പിച്ച വ്യക്തികളായ മാത്യു നെല്ലിക്കുന്ന്, രവി എടത്വ, ഏലിക്കുട്ടി ഫ്രാൻസീസ്, റോഹിണി കൈമൾ എന്നിവരെ കരോൾട്ടൻ ക്രോസ്ബി ലൈബ്രററി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. മലയാള ഭാഷയോടും അക്ഷരങ്ങളോടും എതു ജീവിതാവസ്ഥയിലും തികഞ്ഞ പ്രതിബദ്ധത പുലർത്തിക്കൊണ്ടു സർഗാത്മകമായ മൂന്നു ദശാബ്ദങ്ങളിലൂടെ ഇരുപത്തിഞ്ചോളം കൃതികൾ മലയാളത്തിനായി സമർപ്പിച്ച മാത്യു നെല്ലിക്കുന്ന്. കേരളത്തിലെ മുഖ്യ അംഗീകാരപുരസ്ക്കാരങ്ങളായ കൊടുപ്പുന്ന അവാർഡ്, മഹാകവി ജീ അവാർഡ്, അപ്പൻ തമ്പുരാൻ പുരസ്ക്കാരം തുടങ്ങി മുപ്പതിലേറെ അംഗീകാരങ്ങൾ. 20 വർഷമായി ഭാഷാകേരളം മാസികയുടെ മുഖ്യ പത്രാധിപർ. ഹൂസ്റ്റൻ റൈറ്റേഴ്സ് ഫോറം സംഘടനയുടെയും ഓൺലൈൻ എഴുത്തു മാസികയുടെയും സ്ഥാപകൻ.

 

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ടെക്സസിലെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് ആദരണീയ സേവനങ്ങൾ അർപ്പിച്ച ഏലിക്കുട്ടി ഫ്രാൻസിസ്. ഡാലസിലേക്കുള്ള മലയാളികളായ പുതിയ കുടിയേറ്റ ജനതയ്ക്കു എന്നും ഒരു കൈചൂണ്ട ണ്ട ിയും സഹായിയുമായി അവർ ചെയ്ത നിസ്വാർത്ഥസേവനം അംഗീകാരത്തിനർഹമാണ്.

 

എസ്എംസിസി മുൻ ദേശീയ ട്രഷറാറും ഇന്തോ അമേരിക്കൻ നഴ്സിങ് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ്. അമേരിക്കൻ മലയാള ദൃശ്യമാധ്യമ രംഗത്തു സ്വന്തം വ്യക്തിത്വ സാന്നിധ്യത്താൽ ഏറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള മാധ്യമ പ്രവർത്തകനാണ് രവി എടത്വ. കേരളത്തിലെ എല്ലാ മുഖ്യ ധാരാ ദൃശ്യമാധ്യമങ്ങൾക്കു വേണ്ടിയും ഫ്രീലാൻസറായി പ്രവർത്തിക്കുന്നു അദ്ദേഹം. പാരമ്പര്യ കേരളീയ നൃത്തകലാ രൂപങ്ങളോടും ഒപ്പം കർണാട്ടിക് സംഗീതത്തോടുമുള്ള പ്രതിബദ്ധത ഉൾക്കൊണ്ടു നൈസർഗികമായ ക്ലാസിക്കൽ നൃത്ത, സംഗീതാവതരണത്തിലൂടെ നോർത്ത് അമേരിക്കയിലെ ആസ്വാദകരുടെ അംഗീകാരം ഏറ്റു വാങ്ങി പ്രശസñിയിലേക്കുയരുന്ന റോഹിത കൈമൾ. പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം (പനച്ചി), നടനും കഥാകൃത്തുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോൺ പിച്ചാപ്പിള്ളി എന്നീവർ അവാർഡുകൾ സമമ്മാനിച്ചു. ഡാലസ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യൻ, സെക്രട്ടറി സാം മത്തായി, രവിഎടത്വ, രാജു ചാമത്തിൽ, ബിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.