You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷൻ ഭാരവാഹികൾ സ്ഥാനമേറ്റു

Text Size  

Story Dated: Thursday, October 27, 2016 12:04 hrs UTC

ഷിക്കാഗോ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2016-18ലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു. മൗണ്ട് പ്രോസ്പെക്ടിലെ സിഎംഎ. ഹാളിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ടോമി അമ്പേനാട്ട് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. രഞ്ജൻ എബ്രഹാം (പ്രസിഡന്റ്), ജിമ്മി കണിയാലി (സെക്രട്ടറി), ഫിലിപ്പ് പുത്തൻപുരയിൽ (ട്രഷറർ), ജോൺസൺ കണ്ണൂക്കാടൻ (വൈസ് പ്രസിഡന്റ്), ജിതേഷ് ചുങ്കത്ത് (ജോ. സെക്രട്ടറി), ഷാബു മാത്യു (ജോ.ട്രഷറർ) എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ. അച്ചൻകുഞ്ഞ് മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറമ്പിൽ, ജേക്കബ് മാത്യു പുറയമ്പള്ളിൽ, ജോസ് സൈമൺ മുണ്ടപ്ലാക്കിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, മനു നൈനാൻ, മത്യാസ് പുല്ലാപ്പള്ളിൽ, ഷിബു മുളയാനിക്കുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കേട്ട്, സഖറിയ ചേലയ്ക്കൽ, ടോമി അമ്പേനാട്ട്, ബിജി സി. മാണി എന്നിവരാണ് പുതിയ ഡയറക്ടർ ബോർഡ് അംഗങ്ങൾ.

 

 

തദവസരത്തിൽ തോമസ് ചാഴികാടൻ മുന്‍ എം.എൽ.എ., ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുമാരായ ജോസഫ് നെല്ലുവേലിൽ, പി.ഒ. ഫിലിപ്പ്, വർഗീസ് കെ. ജോൺ, ജോസ് കണിയാലി, സണ്ണി വള്ളിക്കളം തുടങ്ങിയവരും, മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോണിക്കുട്ടി പിള്ളവീട്ടിൽ, ജൂബി വള്ളിക്കളം, സന്തോഷ് നായർ, തൊമ്മൻ പൂഴിക്കുന്നേൽ, ബ്രിജിറ്റ് ജോർജ്, റിൻസി കുര്യൻ തുടങ്ങിയവരും മറ്റ് അംഗങ്ങളോടൊപ്പം സന്നിഹിതരായിരുന്നു. 1972 ൽ പ്രവർത്തനമാരംഭിച്ച അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 28-ാമത്തെ പ്രസിഡന്റാണ് രഞ്ജൻ എബ്രഹാം. വൈസ് പ്രസിഡന്റ്, ട്രഷറർ, ബോർഡ് മെമ്പർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട ്.

 

ജിമ്മി കണിയാലി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.