You are Here : Home / USA News

നൈനാ നേഴ്സസ് ദേശീയ സമ്മേളനം

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Thursday, October 27, 2016 12:10 hrs UTC

ഷിക്കാഗോ :സാറാ ഗബ്രിയേലിന്റെ നേതൃത്വത്തിൽ, നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ അഞ്ചാം ദ്വൈവാർഷിക ദേശീയ വിദ്യാഭ്യാസ കൺവൻഷൻ നടത്തപ്പെട്ടു. നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ (ഷിക്കാഗോ), എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഡോ. ജാക്കീ മൈക്കിൾ (ഡാലസ്), സെക്രട്ടറി മേരി ഏബ്രാഹം (ഫിലഡൽഫിയ) , വൈസ് പ്രസിഡന്റ് ബീനാ വള്ളിക്കളം (ഷിക്കാഗോ), ട്രഷറർ മറിയാമ്മ കോശി, വിവിധ ചെയറുകളുടെ അദ്ധ്യക്ഷകളായ മേഴ്സി കുര്യാക്കോസ്, ഫിലോമിനാ ഫിലിപ്, ഡോ. അമിതാ അവധാനി, ആഗ്നസ് തേരാടി, ലിഡിയാ അൽബുർക്കക്കി, ഡോ. സിമി ജോസഫ്, മേരി ജോസഫ്, റെജിനാ സേവ്യർ, ചിന്നമ്മ ഞാറവേലി, ഡോ. റേച്ചൽ കോശി (നൈനാ ജേണൽ ചെയർ), ആനി ഏബ്രാഹം, ലിസ്സി പീറ്റേഴ്സ്, പൗളീൻ ആലൂക്കാരൻ, വർഷാ സിങ്ങ്, ജൂബി വള്ളിക്കളം, ബീനാ വള്ളിക്കളം, സിബി കടിയമ്പള്ളി എന്നീ ലീഡർമാരും അഞ്ചാം ദ്വൈവാർഷിക ദേശീയ കൺവൻഷന് നേതൃതേവം നൽകി.

 

 

കൺവൻഷനിൽ നേതൃത്വം ന്ല‍കിയ വിവിധ ചാപ്റ്ററുകളുടെപ്രസിഡന്റുമാർ - മേഴ്സി കുര്യാക്കോസ് (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസ്), ലൈലാ മാത്യൂ (പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നേഴ്സസ് ഓർഗനൈസേഷൻ), ഹരിദാസ് തങ്കപ്പൻ (ഈന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് റ്റെക്സസ്), അലിഷാ കുറ്റിയാനി (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ,), ജെയിൻ ജോളി (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് സെന്റ്രൽ ഫ്ളോറിഡ), ഡോ. റേച്ചൽ കോശി (അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് ന്യൂജഴ്സി, ), ഉഷാ ജോർജ് (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക്), ലതാ ജോസഫ് (ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ നോർത്ത് കാരലൈന), സാലി സാമുവേൽ (ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസറ്റൺ), ലില്ലി ആനിക്കാട്ട്, (ജോർജിയാ ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ), ഡോ. അൽ ഫോൻസാ ഏ റഹ്മാൻ( ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് മെരിലാന്റ്), സുജാ തോമസ് (ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ആല്ബനി), ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് കനക്ടികട്ട് (ഐനാക്റ്റ്), ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ ഓഫ് മിഷിഗൻ (ഐനാം, ഡിറ്റ്രോയിറ്റ്), ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് ന്യൂജഴ്സി (ഐയനാ-എൻ ജെ 1). നേഴ്സിങ്ങിലെയും ആരോഗ്യസംരക്ഷയിലെയും സമകാലീന മാതൃകകളെ വിശകലനം ചെയ്യുക, ഈ രംഗത്ത് സാങ്കേതിക വിദ്യകളുടെ സ്വാധീനം എന്തെന്ന് വിലയിരുത്തുക, തെളിവുകളെ അടിസ്ഥാനമാക്കിയ ആതുരസേവനമികവിനെ പാരമ്പര്യ രീതിയിലുള്ള ആതുരസേവനരീതിയിൽ നിന്ന് മെച്ചപ്പെട്ടതാക്കുന്ന കാര്യങ്ങളെന്തെന്ന് പഠിക്കുക എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സെമിനാറുകൾ.

 

 

 

 

ഇതിനു പുറമെ നേഴ്സിങ്ങിലെയും ആരോഗ്യസംരക്ഷയിലെയും അതിവേഗമാറ്റങ്ങൾ സൃഷ്ടിക്കുന്ന പരിണിതികളെ മനസ്സിലാക്കുക, വൈവിധ്യമാർന്ന നേഴ്സിങ്ങ് പ്രാക്ടീസിലെ വിവിധ പ്രൊഫഷണൽ മേഖലകൾ തമ്മിലുള്ള സഹകരണമാണ് നേഴ്സിങ്ങ് പ്രാക്ടീസിന്റെ അടിസ്ഥാനം എന്ന തത്വം ഉപയുക്തമാക്കുക, ആരോഗ്യ പരിരക്ഷാ രംഗത്തെ സുപ്രധാന നവീകരണങ്ങളിൽ നേഴ്സുമാരുടെ പങ്ക് അതി പ്രധാനമെന്ന് തിരിച്ചറിയുക എന്നിവയും സെമിനാറിലൂടെ ലക്ഷ്യമാക്കിയിരുന്നു. സെമിനാറുകൾ 16 സിഈയൂ ക്രെഡിറ്റുകൾ നൽകുന്ന വിധം ഗംഭീരമാക്കുവാൻ, നൈനാ പത്താം വാർഷിക സമ്മേളനം ഉപകരിച്ചു. രണ്ടു ദിവസങ്ങളിലായി ഷിക്കാഗോ വാട്ടർഫോർഡ് ബാങ്ക്വെറ്റിലും ഹോട്ടൽ ക്ലരിയോണിലുമായി നടന്ന നൈനാ കൺവൻഷൻ ഇന്ത്യൻ അമേരിക്കൻ നേഴ്സുമാരുടെ സംഘാടക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി. സമാപന സമ്മേളനത്തിൽ റിയർ അഡ്മിറൽ ഡോ. ജിം ലാൻഡോ (അസിസ്റ്റന്റ് സർജൻ ജനറൽ ആന്റ് റീജിയണൽ ഹെൽത്ത് അഡ്മിനിസ്റ്റ്രേറ്ററ്റർ), യുഎസ് ജനറൽ സർവീസസ് റീജിയണൽ അഡ്മിനിസ്റ്റ്രേറ്റർ ലത കാലായിൽ ((കേരള പുത്രി) എന്നിവർ മുഖ്യ ആശംസാ സന്ദേശങ്ങൾ നൽകി.

 

 

ഓപിയോയിഡ്സ് മരുന്നുകളുടെ അമിതോപയോഗം തടയുവാൻ ശ്രമിക്കുക, വ്യായാമം നിർബന്ധ ശീലമാക്കുക എന്നീ കാര്യങ്ങൾക്ക് ഊന്നൽ നൽകണമെന്ന് റിയർ അഡ്മിറൽ ഡോ. ജിം ലാൻഡോ പറഞ്ഞു. മെഡിക്കൽ രംഗത്തെ ഏറ്റം പ്രധാനവും ശക്തവുമായ കണ്ണികളാണ് നേഴ്സുമാർ.ഇന്ത്യൻ നേഴ്സുമാരുടെ സേവനമികവ് രാജ്യത്തിന് വൻ മുതൽ ക്കൂട്ടാണ്, അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ നൽകുക എന്നത് കർത്തവ്യം മാത്രമാണ് എന്ന് ലതാ കാലായിൽ പറഞ്ഞു. നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ അദ്ധ്യക്ഷയായിരുന്നു. നൈനാ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) റിപ്പോർട്ട് അവതരിപ്പിച്ചു. നൈനയ്ക്ക് 16 ചാപ്റ്ററുകൾ നിലവിലായി, 501 സി പദവി ലഭ്യമാക്കി, നിരവധി വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു പുറമെ വിവിധ യൂണിവേഴ്സിറ്റികളുമായും നാഷനൽ നേഴ്സിങ്ങ് പ്രസ്ഥാനങ്ങളുമായും പങ്കാളിത്തം ഉറപ്പാക്കാനും സിജീഎഫ്എൻഎസ് പോലുള്ള സ്ഥാപനങ്ങളിൽ നിർണ്ണായക പദവി നേടാനും നേഴ്സിങ്ങിലെ വൈവിദ്ധ്യത്തെയും മികവിനെയും ആദർശവാക്യങ്ങൾ എന്ന തലത്തിൽ നിന്ന് സംഘടനാ രംഗത്തെ പ്രായോഗികപഥത്തിലേക്ക് കൊണ്ടുവരാനും സാധിച്ചു.

 

 

 

അടുത്ത വർഷങ്ങളിൽ ആഗോള ഇന്ത്യൻ നേഴ്സുമാരുടെ ഐക്യത്തിനും മികച്ച പ്രൊഫഷണൽ വളർച്ചയ്ക്കും വഴികാട്ടിയായി നൈനയെ ഉയർത്തുന്നതിനുള്ള അടിസ്ഥാന കാര്യങ്ങൾ നടപ്പാക്കിയതായും റിപ്പോര്ട്ടിൽ പറയുന്നു. ഈ നേട്ടങ്ങളിൽ നൈനാ ഭാരവാഹികൾക്കും പ്രവർത്തകർക്കും ചാപ്റ്ററുകൾക്കും അഭിമാനിക്കാം എന്ന് നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ പറഞ്ഞു. ‘ലേണിങ്ങ് ടു ലീഡ്’ എന്ന അദർശവാക്യവുമായി നൈനയുടെ നാഷനൽ ലീഡർഷിപ് സെമിനാർ ഫിലഡൽഫിയയിൽ നടത്താനായതായും ഗോർഡൻ ആന്റ് ബെറ്റി മൂർ ഫൗണ്ടേഷന്റെ ലീഡർഷിപ് ഗ്രാന്റ് നേടാനായെന്നും ജിസിയൂവിന്റെ 15% വിദ്യാഭ്യാസ ട്യൂഷൻ ഡിസ്കൗണ്ട ിനുള്ള പാർടനർഷിപ് ലഭിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു. ചാമ്പെർലെയിൻ കോളജ് ഓഫ് നേഴ്സിങ്ങുമായി പഠന ഫീസിളവിൽ കരാറിലായതും, അഡ്വാൻസ് പ്രാക്ടീസ് നേഴ്സസിന്റെ ഐക്യവേദിയായി നൈയനയിൽ ഒരു പുതിയ ഫോറം ആരംഭിച്ചതും, അമേരിക്കൻ നേഴ്സസ് അസ്സോസിയേഷൻ എന്ന വിശാല നേഴ്സസ് സംഘടനയുമായി (അന) സഹകരിച്ചു പ്രവർത്തിക്കുവാൻ വേദികൾ ഉറപ്പാക്കിയതും, നൈനാ വെബ്സൈറ്റ് നവീകരിച്ചുതും നൈനാ ന്യൂസ് ലെറ്റർ കെട്ടിലും മട്ടിലും മെച്ചപ്പെടുത്തിയതും റിപ്പോർട്ടിലൂടെ മേരി ഏബ്രാഹം ചൂണ്ടിക്കാണിച്ചു. വിവിധ ചാപ്റ്ററുകൾ അവതരിപ്പിച്ച പ്ലോട്ടുകളും, ഘോഷയാത്രയും, മിഴിവാർന്ന നൃത്തനൃത്യങ്ങളും പരിപാടിക്ക് കൊഴുപ്പേകി.

 

 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇന്ത്യൻ - അമേരിക്കൻ നേഴ്സുമാർ സമ്മേളനത്തിൽ പങ്കുകൊണ്ടു. ഫൊക്കാനാ മുൻ പ്രസിഡന്റ് മറിയാമ്മപിള്ള, പത്രപ്രവർത്തകരായ ജോയിച്ചൻ പുതുക്കുളം, ജോസ് ചെന്നിക്കര, ബിജു സക്കറിയാ, ജോഷി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.