You are Here : Home / USA News

ബർഗൻകൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ കൺവൻഷൻ

Text Size  

Story Dated: Thursday, October 27, 2016 12:12 hrs UTC

ബർഗൻഫീൽഡ്, ന്യൂജഴ്സി ∙ മുപ്പതിൽപരം വർഷങ്ങളായി നോർത്ത് ജഴ്സിയിൽ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയായ ബർഗൻകൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുളള ഈ വർഷത്തെ കൺവൻഷൻ ഒക്ടോബർ 14-15 തീയതികളിൽ ടീനെക്ക് സെന്റ് പീറ്റേഴ്സ് മാർത്തോമ്മ പളളിയിൽവച്ച് നടന്നു. ടീനെക്ക് സെന്റ് പീറ്റേഴ്സ് മാർത്തോമ ഇടവക വികാരി റവ. മോൻസി മാത്യു ആയിരുന്നു പ്രധാന പ്രാസംഗികൻ. രണ്ടു ദിവസത്തെ വചന ശുശ്രൂഷ ആത്മീയ നിറവിന് കാരണമായി. സംഘടനയുടെ മുൻ പ്രസിഡന്റ് ടി. എസ്. ചാക്കോ പ്രധാന പ്രസംഗകനായി റവ. മോൻസി മാത്യുവിനെ സദസിന് പരിചയപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നും ധാരാളം പേർ കൺവൻഷനിൽ പങ്കെടുത്തു.

 

 

ബിസിഎംസി ഫെലോഷിപ്പ് പ്രസിഡന്റ് അഡ്വ. റോയി ജേക്കബ് കൊടുമൺ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. പോൾ പാത്തിക്കൽ, റവ. ഫാ. ബാബു കെ. മാത്യു, റവ. ലാജി വർഗീസ്, റവ. പോൾ ജോൺ, ഡീക്കൻ ബെന്നി ചിറയിൽ എന്നിവർ സന്നിഹിതരായിരുന്നു. വൈദീകരും എബ്രഹാം വർഗീസും പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഷാജി ജോണിന്റെയും സുജിത് ഏബ്രഹാമിന്റെയും നേതൃത്വത്തിലുളള ബിസിഎംസി ഫെലോഷിപ്പിന്റെ ഗായക സംഘം ഗാനങ്ങളാലപിച്ചു. ജോസഫ് റ്റി. ജോൺ, രാജൻ മോഡയിൽ, ക്രിസ്റ്റീന മാത്യു, സ്റ്റെഫിനി തോമസ് എന്നിവർ വേദഭാഗം വായിച്ചു. വൈസ് പ്രസിഡന്റ് സൂസൻ മാത്യു സ്വാഗതവും സെക്രട്ടറി രാജൻ മോഡയിൽ നന്ദിയും രേഖപ്പെടുത്തി. റവ. ഡോ. പോൾ പാത്തിക്കലിന്റെയും റവ. ഫാ. ബാബു കെ. മാത്യുവിന്റെയും ആശീർവാദത്തോടുകൂടി രണ്ടു ദിവസത്തെ കൺവൻഷൻ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.