You are Here : Home / USA News

കാൻസറിനെ തുരത്താൻ സ്വർണം കൊണ്ട് ഒരു നാനോടെക്നോളജി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 28, 2016 11:45 hrs UTC

ഒക്കലഹോമ∙ അതിസൂക്ഷ്മമായ സ്വർണ പദാർഥങ്ങൾക്ക് (ഗോൾഡ് നാനോപാർറ്റികിൾസ്) പാൻക്രിയാറ്റിക് കാൻസർ പടരുന്നത് തടയാൻ സാധിക്കുമെന്ന് ഇന്ത്യൻ വംശജരടങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തൽ. നാലു വർഷത്തോളമായി കോശങ്ങളിലും, എലികളിലും നടത്തിയ പരീക്ഷണങ്ങളിലാണ് ഇത് തെളിയിച്ചിരിക്കുന്നത്. ഒക്കലഹോമ യൂണിവേഴ്സിറ്റി, മൗണ്ട് സീനായ് മെഡിസിൻ, മായോ ക്ലിനിക്, മിസോറി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പതിനഞ്ചോളം ശാസ്ത്രജ്ഞർ ചേർന്നനാണ് പുതിയ കണ്ടെത്തൽ നടത്തിയത്. തീർത്തും സുക്ഷ്മമായ സ്വർണ പദാർത്ഥങ്ങൾ നിലവിലുള്ള ഒരു മരുന്നുകൾക്കും കടന്നു ചെല്ലാൻ പറ്റാത്ത ഖരകോശങ്ങളെ വിഭജിക്കാനും കാൻസർ പൂർണമായി ഇല്ലാതാക്കാനും സാധിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

 

 

ആയുർവേദത്തിലും ആൾട്ടർനേറ്റീവ് മെഡിസിനിലെ സ്വർണം, വെള്ളി മുതലായ ലോഹങ്ങൾക്കു രോഗങ്ങളെ ചെറുക്കൻ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത്. പരീക്ഷണത്തിനു വിധേയമാക്കപ്പട്ട എലികളിലൊന്നും ടോക്സിസിറ്റി കണ്ടെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. ബിയോഇൻഫോർമാറ്റിക്സ്, ബിയോടെക്നോളജി, ബിയോകെമിസ്ട്രി, നാനോടെക്നോളജി, നാനോമെഡിസിൻ, മെഡിസിനാൽ കെമിസ്ട്രി തുടങ്ങിയ നൂതന ശാസ്ത്ര രീതികൾ ഉപയോഗിച്ചാണ് പഠനം നടത്തിയിക്കുന്നത്. മലയാളിയും കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയ സർവകലാശാലകളിലെ മുൻ വിദ്യാര്ഥിയുമായിരുന്ന ഡോ. ഷമീർ ഖാദർ ആണ് ബിയോഇൻഫോർമാറ്റിക്സ് അനാലിസിസ് നടത്തിയത്. തൃശൂർ ജില്ലയിലെ ഒരുമനയൂർ ആണ് ഡോ. ഷമീർ ഖാദറിന്റെ സ്വദേശം.

 

 

കുന്നംകുളം ബഥനി ഹൈസ്കൂൾ, ഗുരുവായൂർ ശ്രീ കൃഷ്ണ കോളേജ്, MACFAST - തിരുവല്ല, NCBS-TIFR ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2010 മുതൽ മായോക്ക്ലിനിക്കിലും തുടർന്ന് 2014 മുതൽ ന്യൂയോർക്കിൽ മൗണ്ട് സീനായ് മെഡിക്കൽ സെന്ററിൽ സീനിയർ സയന്റിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടർ എന്നി പദവികളിൽ സേവനം അനുഷ്ഠിക്കുന്നു. അമേരിക്കൻ കെമിക്കൽ സൊസൈറ്റിയിയുടെ അഇട നാനോ എന്ന സയന്റിഫിക് ജേർണലിൽ കണ്ടെത്തൽ വിശദമായി രേഖ പെടുത്തിയിരിക്കുന്നത്. ഈ ലിങ്കിൽ ലഭ്യം ആണ്: http://pubs.acs.org/doi/abs/10.1021/acsnano.6b02231. തീർത്തും അപകടകാരിയായ കാൻസറാണ് പാൻക്രിയാറ്റിക് കാൻസർ. അസുഖം കണ്ടെത്താനുള്ള താമസവും ഫലപ്രദമായ ചികിത്സ രീതികളുടെ ആഭാവവും കാരണം രോഗികൾ പെട്ടന്നു മരണപ്പെടാൻ സാധ്യത ഉള്ള അർബുദങ്ങളിൽ ഒന്നാണ്. അമേരിക്കയിലെ ആപ്പിൾ കമ്പ്യൂട്ടറിന്റെ സ്ഥാപകനായ സ്റ്റീവ് ജോസ്ബിനു പാൻക്രിയാറ്റിക് കാൻസർ സ്ഥീരീകരിക്കപ്പെട്ടിരുന്നു. ഗോൾഡ് നാനോപാർട്ടഇക്കിൾസ് കൊണ്ട് ഈ കാൻസറിനെ തുരത്താം എന്നത് പാശ്ചാത്യ മാധ്യമങ്ങൾ വളരെ പ്രത്യാശയോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു. എ. നസീർ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.