You are Here : Home / USA News

തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊർജിതപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 28, 2016 11:50 hrs UTC

ഹിൽസ്ബരാവോ(ന്യൂജഴ്സി)∙ ന്യൂജഴ്സി ഹിൽസ്ബരാവോ അപ്പാർട്ട്മെന്റ് കോമ്പ്ലക്സിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഞായരാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫാം റോഡിലുളള അപ്പാർട്ട്മെന്റിന് തീപിടിച്ചത്. ഇരുപത് അടി വരെ ഉയർന്ന തീനാളങ്ങളിൽ നിന്നും രക്ഷപ്പെടാനാകാതെ രണ്ടാം നിലയിൽ താമസിച്ചിരുന്ന മലയാളി ദമ്പതിമാരായ വിനോദ് ദാമോദരൻ(41) ശ്രീജ, മകൾ ആർദ്ര (14) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ബയോമെഡിക്കൽ രംഗത്തു വിവിധ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരുന്ന വിനോദിന്റെയും ഭാര്യയുടേയും വിദ്യാർത്ഥിനിയായ മകളുടേയും മരണം മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. കൊളറാഡോയിൽ നിന്നും രണ്ടു വർഷം മുമ്പാണ് ഇവർ ഇവിടേക്ക് താമസം മാറ്റിയത്. ഔദ്യോഗികമായി പൊലീസ് ഇതുവരെ മരിച്ചവരുടെ പേർ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. മൃതശരീരങ്ങൾ വിട്ടു കിട്ടുന്നതിനും തുടർന്നുളള ചടങ്ങുകൾക്കായും വിവിധ മലയാളി സംഘടനകൾ അധികാരികളുമായി ബന്ധപ്പെട്ടുവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.