You are Here : Home / USA News

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ കേരളദിനാഘേഷങ്ങൾ ഫിലാഡൽഫിയായിൽ

Text Size  

Story Dated: Friday, October 28, 2016 11:51 hrs UTC

ഫിലഡൽഫിയ∙ കേരള പിറവിയുടെ 61ാം വാർഷികം ഫിലഡൽഫിയയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാഫോറം കലാഭവൻ മണി ഗ്രാമത്തിൽ കാവാലം തിരുവരങ്ങിൽ മൺമറഞ്ഞ മലയാളത്തിന്റെ മഹാപ്രതിഭകൾക്ക് ആദരവുകൾ അർപ്പിച്ചുകൊണ്ട് നവംബർ 5 ശനിയാഴ്ച 3 മണി മുതൽ 9 മണി വരെ നോർത്ത് ഈസ്റ്റ് ഫിലഡൽഫിയയിലെ അസൻഷൻ ചർച്ച് ഓഡിറ്റോറിയത്തിൽ (10171 നോർത്ത് ഈസ്റ്റ് അവന്യൂ) ആഘോഷപുർവ്വം കൊണ്ടാടുന്നു. ആസന്നമായിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആരുജയിക്കുമെന്ന് അനിശ്ചിതമായി തുടരുന്ന സന്ദർഭത്തിൽ ട്രൈസ്റ്റേറ്റ് കേരളാഫോറം കേരളദിനാഘോഷത്തോടനുബന്ധിച്ച് ഹിലറി-ട്രംപ് ഡിബേറ്റ് സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുന്ന് മണിക്ക് ആരംഭിക്കുന്ന ഡിബേറ്റിൽ ഫിലഡൽഫിയയിലെ സാമുഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കളും പ്രതിനിധികളും പങ്കെടുക്കും.

 

ഇന്ത്യ പ്രസ്സ് ക്ലബ് ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ജോബി ജേർജും, സെക്രട്ടറി ജോർജ് ഓലിക്കലും ഡിബേറ്റ് മോഡറേറ്റർമാരായിരിക്കും. തുടർന്ന് നഷ്പ്പെടുന്ന മലയാളം എന്ന വിഷയത്തെ ആസ്പദമാക്കി ജോർജ് നടവയലും അശോകൻ വേങ്ങാശ്ശേരിയും നയിക്കുന്ന സെമിനാറും ഉണ്ടായിരിക്കും. വൈകുന്നേരം 5-മണിക്ക് ചേരുന്ന സാംസ്ക്കാരിക സമ്മേളനനത്തിൽ സാമുഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്നു. സമ്മേളനത്തിൽ അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ട്രൈസ്റ്റേറ്റ് കേരളാഫോറം അവാർഡ് സീനിയർ പത്രപ്രവർത്തകനായ ജോർജ് തുമ്പയിലിന് സമ്മാനിക്കും. കേരളത്തനിമയാർന്ന കലാസംസ്ക്കാരിക പരിപാടികൾക്ക് അനൂപ് ജോസഫ് നേതൃത്വം നൽകും. ആഘോഷ പരിപാടികളുടെ വിജയത്തിനായി ട്രൈസ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ഫീലിപ്പോസ് ചെറിയാന്റെ നേതൃത്വത്തിൽ തോമസ് പോൾ (ജനറൽ സെക്രട്ടറി), സുരേഷ് നായർ (ട്രഷറർ), ജോർജ് ഓലിക്കൽ (കേരള ഡേ ചെയർമാൻ), അനൂപ് ജോസഫ്(കൾച്ചറൽ പ്രോഗ്രാം), തമ്പി ചാക്കോ, ജോബി ജോർജ്, അലക്സ് തോമസ്, ജീമോൻ ജോർജ്, രാജൻ സാമുവൽ, റോണി വറുഗീസ,് സജി കരിംകുറ്റിയിൽ, മോഡി ജേക്കബ്, ജോർജ് നടവയൽ, എന്നിവരോടൊപ്പം അംഗ സംഘടനകളുടെ പ്രതിനിധികളും പ്രവർത്തിക്കുന്നു.

 

 

വാർത്ത∙ ജോർജ് ഓലിക്കൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.