You are Here : Home / USA News

ഹാലോവീനു പകരം ഹോളീവീൻ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, October 29, 2016 12:14 hrs UTC

ഷിക്കാഗോ: ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ പിന്തിരിപ്പിക്കുകയും ക്രൈസ്തവമായ ആഘോഷങ്ങളിലേക്ക് യുവജനതയെ അടുപ്പിക്കുവാനും കെയ്‌റോസ് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസിൽ ഒക്ടോബർ 30–നു നടക്കുന്ന ക്രൈസ്റ്റ് വിൻ സംഗീതനിശയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സംഗീതനിശക്കു പ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ, ഫാ. കുര്യൻ കാരിക്കൽ, ബ്ര. റെജി കൊട്ടാരം എന്നിവർ നേതൃത്വം നൽകും. ഹാലോവീൻ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റി നിർത്തുക എന്ന വത്തിക്കാൻറെ ആഹ്വാനമനുസരിച്ചാണ് ക്രൈസ്റ്റ് വിൻ നൈറ്റ് സംഘടിപ്പിക്കുക. കുട്ടികളുടെ നേതൃത്വത്തിൽ വിശുദ്ധ സൈന്യം തയ്യാറെടുത്തു നടത്തുന്ന സകല വിശുദ്ധരുടെയും തിരുനാളും പതിവു പോലെ നടക്കും. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷവിധാനമണിഞ്ഞും വീടുകൾ അലങ്കരിച്ചും നിരത്തുകളിൽ ഇറങ്ങിയും നടത്തുന്ന ഹലോവീൻ പ്രകടനങ്ങളിൽ നിന്നും പുതുതലമുറയെ പിന്തിരിപ്പിക്കുവാനും വിശുദ്ധരുടെ ജീവിത മാതൃകകൾ അനുകരിച്ചു ക്രിസ്തുവിനെ പ്രഘോഷിക്കുവാനും യൂത്ത് മിനിസ്ട്രി ഒരുക്കുന്ന വിശുദ്ധ സംഗീത നിശയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെയ്‌റോസ് യൂത്ത് മിനിസ്ട്രിക്ക് വേണ്ടി ബബ്ലു ചാക്കോ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.