You are Here : Home / USA News

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Saturday, October 29, 2016 12:15 hrs UTC

ഇന്ന് ശനിയാഴ്ച (10 / 29 / 16 ) വൈകിട്ട് ഏഴു മണിമുതൽ ഒൻപതുമണി വരെ .

 

വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ്‌ന്റെ അഭിമുഖ്യത്തിൽ ന്യൂയോര്‍ക്കിലെ വൈറ്റ്‌ പ്ലെയിന്‍സിൽലുള്ള വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിൽ ദീപാവലി ആഘോഷം ഇന്ന് ശനിയാഴ്ച (10 / 29 / 16 ) വൈകിട്ട് ഏഴു മണിമുതൽ ഒൻപതുമണി വരെ ക്ഷേത്രത്തിൽ പ്രേതക പുജകളോടും ദീപാ കാഴ്ചയോടും ആഘോഷിക്കുന്നു.തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ മനം നിറഞ്ഞ് ആഘോഷിക്കുന്ന ദീപാവലി. അതിഭയങ്കരമായ ശക്തിവിശേഷങ്ങളുണ്ടായിരുന്ന ദുഷ്ടനായ നരകാസുരന്‍ ഈ കരുത്തുപയോഗിച്ച് ഭൂമിയും സ്വര്‍ഗവും കീഴടക്കി. അങ്ങനെ ഭീകരനും ക്രൂരനുമായ രാജാവായി നരകാസുരന്‍. ഇയാള്‍ 16000ത്തോളം സ്ത്രീകളെ തടങ്കിലിലാക്കിയിരുന്നു. ദീപാവലിക്ക് തൊട്ടുമുമ്പുള്ള ദിവസം ശ്രീകൃഷ്ണന്‍ നരകാസുരനെ വധിക്കുകയും തടവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളെ മോചിപ്പിക്കുകയും ചെയ്തു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ ആഘോഷം കുടിയാണ് ദീപാവലി. ഇവിടെയും അന്തിമ വിജയം ധര്‍മബോധത്തിനും നിറനന്‍മയ്ക്കുമാണല്ലോ.അജ്ഞതയുടെ ഇരുളിടങ്ങളില്‍ നിന്ന് അറിവിന്റെ പ്രകാശപ്പരപ്പിലേയ്ക്കുള്ള പദയാത്രകൂടിയാണ് ദീപാവലി. എല്ലാവർക്കും വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പാ ക്ഷേത്രത്തിന്റെ ദീപാവലി അശംസകൾ ,ക്ഷേത്രത്തിൽ നടക്കുന്ന പ്രേതക പുജകളിലേക്കും ദീപാ കാഴ്ചയിലേക്കും എല്ലാവരും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.