You are Here : Home / USA News

ഹൂസ്റ്റൺ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക പെരുന്നാൾ

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 01, 2016 11:49 hrs UTC

ഹൂസ്റ്റൺ∙സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ 30-ാം പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും ദുഃഖിതർക്കാശ്വാസവും വേദനിക്കുന്നവർക്കു സ്വാന്തനവും നാനാ ജാതി മതസ്ഥർക്ക് അഭയവും ഇടവകയുടെ കാവൽപിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 114-ാം ഓർമ്മ പെരുന്നാളും പൂർവ്വാധികം ഭംഗിയോടെ ഒക്ടോബർ 30ന് കുർബ്ബാനാനന്തരം കൊടിയേറ്റോടെ ആരംഭിച്ചു. നവംബർ 6നു വി.കുർബ്ബാനയ്ക്കു ശേഷം നടത്തുന്ന റാസയ്ക്കും ശ്ലൈഹീക വാഴ്‌വിനും ശേഷം കൊടിയിറക്കത്തോടും സദ്യവട്ടത്തോടും കൂടി പരിസമാപിക്കുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ വി. പ്രഖ്യാപനത്തിന്റെ 70-ാം വർഷം ആഘോഷിക്കുന്ന ഈ വർഷത്തെ പെരുന്നാളിനു മുഖ്യ കാർമികത്വം നൽകുന്നത് തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രീയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ്.

 

നവംബർ 4, 5 തീയതികളിൽ സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടക്കുന്ന വചന ശുശ്രുഷകളിലും നവംബർ 5നു വൈകിട്ടു സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന റാസയിലും പ്രസ്‌തുത പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന എല്ലാ ശുശ്രുഷകളിലും ഭക്ത്യാദരവുകളോടെ വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നതായി ഇടവക സെക്രട്ടറി കുര്യൻ മാരൂകോയിക്കൽ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.